
ആർ.ആർ.ആർ എന്ന ചിത്രമിറങ്ങി രണ്ടുവർഷം പിന്നിടുമ്പോൾ രാജമൗലിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ മഹേഷ് ബാബു നായകനാവുന്ന ചിത്രമാണ് രാജമൗലിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ആക്ഷൻ അഡ്വഞ്ചർ ചിത്രമായി വരുന്ന ചിത്രത്തേക്കുറിച്ച് അധികം അപ്ഡേറ്റുകളൊന്നും വരുന്നില്ലെങ്കിലും ഉള്ളത് കൊണ്ടാടുകയാണ് സിനിമാ പ്രേമികൾ.
ഹോളിവുഡ് താരങ്ങളും സാങ്കേതിക വിദഗ്ധരും അണിനിരക്കുമെന്ന് അഭ്യൂഹങ്ങളുള്ള ചിത്രത്തേക്കുറിച്ച് പുതിയൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഒരു മലയാളി താരത്തേക്കുറിച്ചാണ് ആ വാർത്ത. രാജമൗലിയും മഹേഷ് ബാബുവും ഒന്നിക്കുന്ന ഈ വമ്പൻ പ്രോജക്റ്റിൽ മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരനും ഭാഗമായേക്കും എന്നാണ് ആ റിപ്പോർട്ട്. സിനിമയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇനിയും പേരിട്ടിട്ടില്ലാത്ത ഈ രാജമൗലി-മഹേഷ് ബാബു ചിത്രത്തിൽ വില്ലൻ വേഷത്തിലായിരിക്കും പൃഥ്വിരാജ് എത്തുക. തെലുങ്ക് സിനിമകളിൽ സ്ഥിരം കാണുന്ന വില്ലൻ കഥാപാത്രമായിരിക്കില്ല പൃഥ്വിയുടേത്. ചെയ്യുന്ന ഓരോ കാര്യത്തെയും നീതീകരിക്കുന്ന വ്യക്തമായ ഒരു കഥയുണ്ടാകും ഈ കഥാപാത്രത്തിന്. സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിയും പൃഥ്വിരാജും ധാരണയിലെത്തിയിട്ടുണ്ടെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു.
ഹനുമാനുമായി ബന്ധപ്പെട്ട ചില ഘടകങ്ങൾ മഹേഷ് ബാബുവിന്റെ കഥാപാത്രത്തിൽ രാജമൗലിയും വിജയേന്ദ്രപ്രസാദും എഴുതിച്ചേർത്തിട്ടുണ്ട്. അതിനാൽ മഹേഷ് ബാബുവിൻ്റെ കഥാപാത്രത്തിന് ഹനുമാൻ്റെ സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കും. ഹോളിവുഡിൽ നിന്നുള്ള വലിയൊരു സ്റ്റുഡിയോ ആയിരിക്കും ചിത്രം നിർമിക്കുക. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ആരംഭിക്കുമെന്നും അവർ റിപ്പോർട്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]