
പാകിസ്താന് അഭിനേതാക്കളുടെ പ്രതിഭയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭയമാണെന്ന് പാക് ടെലിവിഷന്‍ അവതാരക നദിയ ഖാന്. ഇന്ത്യയിലെ അഭിനേതാക്കള്‍ക്ക് അരക്ഷിതാവസ്ഥ തോന്നുന്നതിനാലാണ് പാകിസ്താന് നിന്നുള്ള സിനിമാപ്രവര്‍ത്തകരെ സഹകരിപ്പിക്കാത്തതെന്ന് നാദിയ ഖാന് പറയുന്നു. ആമീര്‍ ഖാന്, ഷാരൂഖ് ഖാന്, സല്മാന് ഖാന് എന്നിവര്‍ക്കാണ് കൂടുതല്‍ അരക്ഷിതാവസ്ഥയെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പാക് ടെലിവിഷന്‍ ഷോയിലാണ് നാദിയയുടെ പരാമര്‍ശം. ബോളിവുഡില്‍ സിനിമ ചെയ്തതിന് ശേഷം ഫവാദ് ഖാനെപ്പോലുള്ള അഭിനേതാക്കള്‍ ഇന്ത്യയില്‍ പ്രശസ്തരായി. അതോടെ ബോളിവുഡിലെ വലിയ താരങ്ങള്‍ക്ക് ഭയമായി. ഉറി ഭീകരാക്രമണം മറയായി വച്ച് രാഷ്ട്രീയകാരണങ്ങള്‍ പറഞ്ഞ് പാക് താരങ്ങളെ ഇന്ത്യന്‍ സിനിമയില്‍ അഭിനയിപ്പിക്കാതെയായി. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെ പ്രശ്നം കൊണ്ടു മാത്രമല്ല വിലക്കു വന്നത്. അവിടുത്തെ താരങ്ങള്‍ക്ക് ഭയമായി.
ഞങ്ങള്‍ക്ക് അവിടെ സിനിമ കിട്ടില്ലെന്ന പേടിയൊന്നുമില്ല. പക്ഷേ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് പാക് താരങ്ങളോട് വലിയ സ്നേഹമാണ്. ഖാന്മാര്ക്ക് കടുത്ത അരക്ഷിതാവസ്ഥയാണ്. അവിടത്തെ കുട്ടികള്‍ (പാക് അഭിനേതാക്കള്‍) ഇവിടെ വന്നു സിനിമ ചെയ്താല്‍ തങ്ങള്‍ എന്തു ചെയ്യും എന്നാണ് അവര്‍ കരുതുന്നത്.
ഉറി ഭീകരാക്രമണത്തിന് ശേഷം പാക് താരങ്ങള്‍ അഭിനയിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ പറഞ്ഞിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പാക് താരങ്ങളെ ഇന്ത്യന്‍ സിനിമയില്‍ അഭിനയിപ്പിക്കാതായി. 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഓണ്‍ ഇന്ത്യ സിനി അസോസിയേഷന് പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ പിന്നീട് പാകിസ്താനില്‍ നിന്നുള്ള കലാകാരന്മാര് ഇന്ത്യയിലെ സാംസ്കാരിക കൂട്ടായ്മകളില്‍ പങ്കെടുത്തു തുടങ്ങി.
പാക് കലാകാരന്മാരെ ഇന്ത്യയില്‍ പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2023-ല്‍ അന്‍വര്‍ ഖുറേഷി എന്നയാള്‍ നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളുകയും ചെയ്തു. രാജ്യസ്നേഹിയാകാന്‍ അയല്‍രാജ്യങ്ങളോട് ശത്രുത പുലര്‍ത്തേണ്ടതില്ലെന്നാണ് അന്ന് ബോംബെ ഹൈക്കോടതി പറഞ്ഞത്.
പാകിസ്താനില്‍ ഇന്ത്യന്‍ സിനിമകള്‍ക്കും ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാകിസ്താന് നിരോധനം പിന്‍വലിച്ചു. ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ചത് പാകിസ്താനിലെ തിയറ്റര്‍ വ്യവസായത്തെ ബാധിച്ചതായും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യന്‍ സിനിമകളെ നിരോധിക്കുകയായിരുന്നില്ല, മറിച്ച് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടികള്‍ മാത്രമായിരുന്നുവെന്ന് പാക് സിനിമാ വിതരണ അസോസിയേഷന് വക്താവ് അന്ന് വ്യക്തമാക്കിയിരുന്നു. സിനിമയെ ഒരു കൂട്ടായ്മയായി കണ്ടാണ് നിരോധനം അവസാനിപ്പിക്കുന്നതെന്നും ഇന്ത്യന്‍ സിനിമകളെ പിന്തുണയ്ക്കുമ്പോള്‍ തിരിച്ചും അതേ പിന്തുണ പ്രതീക്ഷിക്കുന്നതായും പാകിസ്താനിലെ വിതരണക്കാര്‍ പറഞ്ഞു.
1965-ലെ യുദ്ധത്തിനു ശേഷം പാകിസ്താനില്‍ 43 വര്‍ഷത്തോളം ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. പിന്നീട് 2008 മുതലാണ് ബോളിവുഡ് സിനിമകള്‍ പാക് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]