
വെള്ളിത്തിരയിലെ പ്രമുഖർ പൊതുനിരത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അവർക്കുപിന്നാലെ ചിത്രമെടുക്കാനും മറ്റുമായി പാപ്പരാസികൾ എത്താറുണ്ട്. മുംബൈ വിമാനത്താവളത്തിൽ നടി രവീണ ടണ്ഠന്റെ വീഡിയോ എടുത്തുകൊണ്ട് ഒരാൾ പറഞ്ഞ അഭിപ്രായവും അതിനോട് നടി പ്രതികരിച്ചതും വൈറലായിരിക്കുകയാണിപ്പോൾ.
മുംബൈ വിമാനത്താവളത്തിന്റെ ചെക്ക്-ഇൻ പോയിന്റിൽ മകൾ റാഷയ്ക്കൊപ്പം എത്തിയതായിരുന്നു രവീണ. ഇതിനിടെ കപിൽ കരാന്ദേ എന്നയാൾ രവീണ ധരിച്ചിരിക്കുന്ന സ്വർണക്കമ്മൽ നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇതിന് ഏത് കമ്മൽ എന്ന് താരം തിരിച്ച് ചോദിക്കുന്നു. തുടർന്ന് തന്റെ ഇടതുചെവിയിലെ സ്വർണക്കമ്മൽ അഴിച്ച് കപിലിന് സമ്മാനമായി നൽകുകയുംചെയ്തു രവീണ.
അമ്മയുടെ ഈ പ്രവൃത്തികണ്ട് അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെട്ട് നിൽക്കുകയായിരുന്നു റാഷ. രവീണയ്ക്കും റാഷയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും കപിൽ പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ഇതാദ്യമായല്ല ഇത്തരം പെരുമാറ്റംകൊണ്ട് രവീണ ആരാധകഹൃദയം കവർന്നത്. കഴിഞ്ഞമാസം ഒരു സമൂഹവിവാഹച്ചടങ്ങിൽ പങ്കെടുക്കവേ ഒരു വധുവിനും വരനും തന്റെ കയ്യിലെ വളകൾ ഊരി നൽകിയിരുന്നു നടി. തന്റെയും ഭർത്താവിന്റെയും പേര് ആലേഖനംചെയ്ത വളകളായിരുന്നു അത്. വളകൾ സമ്മാനിക്കുന്നതിന് മുൻപ് അവയിൽ ചുംബിക്കുകയും വധുവിനെ ആലിംഗനം ചെയ്യുകയും ചെയ്തു രവീണ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]