
ജനപ്രിയ ബോളിവുഡ് നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. തനിക്ക് ഉത്കണ്ഠാരോഗവും ( Anxiety disorder) എ.ഡി.എച്ച്.ഡിയും ( അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍- ADHD) ഉണ്ടെന്ന് അടുത്തിടെ കണ്ടെത്തിയതായി താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രശ്നങ്ങളെ എങ്ങനെ നിയന്ത്രിച്ച് മുന്നോട്ടുപോകുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ.
എഡിഎച്ച്ഡിയിലൂടെ കടന്നുപോകാന്‍ താന്‍ സ്വയം ശ്രമിക്കുന്നുണ്ടെന്നും അത് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും താരം പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള ഒത്തുചേരലുകളില്‍ തനിക്ക് അസ്വസ്ഥതകള്‍ തോന്നാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു. ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും താന്‍ മറക്കുമായിരുന്നുവെന്നും ജയ് ഷെട്ടിയുടെ പോഡ്കാസ്റ്റില്‍ താരം പങ്കുവെച്ചു.
എനിക്ക് പലപ്പോഴും എന്നെത്തന്നെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. പലകാര്യങ്ങളിലും ശ്രദ്ധചെലുത്താനും സാധിച്ചിരുന്നില്ല. തനിക്ക് ചുറ്റുമുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ മറക്കാന്‍ തുടങ്ങിയപ്പോള്‍ എന്തുകൊണ്ടാണെന്ന് മനസിലാക്കണമെന്ന് തോന്നി. അതിനാല്‍ ഒരു പ്രൊഫഷണല്‍ ടെസ്റ്റ് നടത്തി. മൂന്ന് ദിവസങ്ങളിലായാണ് ടെസ്റ്റ് നടത്തിയത്. എനിക്ക് എഡിഎച്ച്ഡിയും ഉത്കണ്ഠയും ഉണ്ടെന്ന് കണ്ടെത്തി. അവള് പറഞ്ഞു. രോഗനിര്‍ണയത്തിലൂടെ തനിക്ക് ആശ്വാസവും സന്തോഷവുമാണ് അനുഭവപ്പെട്ടതെന്നും തന്റെ അസ്വസ്ഥതയുടെ കാരണം ഇപ്പോള്‍ അറിയാമല്ലോയെന്നും ഇത് യഥാര്‍ത്ഥത്തില്‍ തന്റെ അവസ്ഥയെ കൈകാര്യം ചെയ്യുന്നത് വളരെ ലളിതമാക്കിയെന്നും ആലിയ പറയുന്നു.
നിലവില്‍ മരുന്നുകളൊന്നും ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. അതിനെ തനിയെ നേരിടാനാണ് തീരുമാനമെന്നും ആലിയ പറയുന്നു. അമ്മയായതിന് ശേഷമാണ് ജീവിതം കൂടുതല്‍ ചിട്ടപ്പെടുത്തേണ്ട ആവശ്യം വന്നത്. മകളുമായി ബന്ധപ്പെട്ട ഒന്നും മറക്കാന്‍ ആഗ്രഹിക്കുന്നില്ല. മകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറക്കുക എന്നതായിരിക്കും തന്റെ വലിയ ഭയമെന്നും താരം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]