
പാട്ടു പാടി കൂട്ടു കൂടി അമ്മ മെഹ്ഫിൽ. താര രാജാവ് മോഹൻലാലും സിദ്ദിക്കും മനോജ് കെ ജയനും ഒന്നിച്ച അമ്മ യൂട്യൂബ് ചാനലിലെ ഇന്റർവ്യൂ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
‘റോക്ക് എൻ റോൾ’ എന്ന മലയാള ചിത്രത്തിലെ ചന്ദ്രമൗലിയും ഗുണയും സെയ്ദാപ്പേട്ട് ഗിരിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നുവെന്ന തരത്തിൽ ചിത്രത്തിന് ഒട്ടേറെ കമന്റുകൾ ലഭിക്കുന്നുണ്ട്. ‘റോക്ക് എൻ റോൾ’ സംഗീതവുമായി ബന്ധപ്പെട്ടവരുടെ കഥയാണ് പറയുന്നതെങ്കിൽ അമ്മ മെഹ്ഫിൽ പ്രിയ താരങ്ങളുടെ സംഗീത പ്രേമമാണ് പങ്കുവെക്കുന്നത്. നടൻ ബാബുരാജ് മൃദംഗം വായിക്കുന്നതും വീഡിയോയിൽ കാണാം. നാദിർഷയും പാട്ടുപാടി ചോദ്യങ്ങൾ ചോദിച്ച് മെഹ്ഫിലിൽ ഉണ്ട്.
‘ഏത് മോഡ്…. ലാലേട്ടൻ മോഡ്’, ‘ന്താ രസം ലാലേട്ടന്റെ മോനെ വിളികേൾക്കാൻ’, ‘വേറെ ഏത് ഇൻഡസ്ട്രിയിൽ നടക്കും ഇങ്ങനെ’ തുടങ്ങി രസകരമായ കമന്റുകളാണ് കമന്റ്ബോക്സിലാകെ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]