
ബോക്സോഫീസിൽ പുതിയ ചരിത്രമെഴുതി . ആഗോളതലത്തിൽ ചിത്രത്തിന്റെ കളക്ഷൻ നൂറുകോടി പിന്നിട്ടിരിക്കുകയാണ്. മലയാളസിനിമയിൽനിന്ന് നൂറുകോടി ക്ലബിൽ ഇടംനേടിയ നാലാമത്തെ ചിത്രമായും മഞ്ഞുമ്മൽ ബോയ്സ് മാറിയിരിക്കുകയാണ്. പുലിമുരുകൻ, ലൂസിഫർ, 2018 എന്നിവയാണ് ഇതിനുമുമ്പ് മലയാളത്തിൽ നിന്ന് നൂറുകോടി ക്ലബിൽ ഇരിപ്പിറപ്പിച്ച ചിത്രങ്ങൾ.
തിയേറ്റർ കളക്ഷനിലൂടെയാണ് മഞ്ഞുമ്മൽ ബോയ്സ് നൂറുകോടി വാരിക്കൂട്ടിയത് എന്നതാണ് ഈ നേട്ടത്തെ കൂടുതൽ മധുരമുള്ളതാക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രം 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തു നിന്നും നാൽപതുകോടിക്കു മുകളിൽ ലഭിച്ചു. പതിനൊന്നുദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 15 കോടി രൂപയാണ്. മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് റെക്കോർഡ് ആണ്. ഈ കുതിപ്പ് തുടർന്നാൽ തമിഴ്നാട്ടിൽ മാത്രം ചിത്രം മുപ്പത് കോടിക്കുമേൽ കളക്ഷൻ സ്വന്തമാക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്.
അടുത്തകാലത്തൊന്നും ഒരു മലയാളസിനിമയ്ക്കും കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ മാത്രം റിലീസ് ചെയ്ത ചിത്രമിന്ന് കൂടുതൽ തിയറ്ററുകളിലേക്ക് എത്തിക്കഴിഞ്ഞു. ഗുണ കേവും എന്ന ചിത്രത്തിലെ ഗാനവുമെല്ലാം തമിഴ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകർഷിച്ചു. കമൽ ഹാസനുള്ള മലയാളസിനിമയുടെ ആദരവായിപ്പോലും ചിത്രം വിലയിരുത്തപ്പെട്ടുകഴിഞ്ഞു. കേരളത്തിലെന്നപോലെ ചിത്രം ഒന്നിലേറെ കാണാനും തമിഴ്പ്രേക്ഷകർ എത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ ഉണ്ടാക്കിയെടുത്തതിനേക്കാൾ വലുതാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് സൃഷ്ടിച്ച ഓളം. ഓരോ ദിവസവും എല്ലാ പ്രദർശനവും ഹൗസ്ഫുൾ എന്ന അവസ്ഥയായിരിക്കുന്നു തമിഴ്നാട്ടിൽ. ഒപ്പം പ്രദർശനത്തിനുണ്ടായിരുന്ന ജയംരവി ചിത്രം സൈറൺ, കാളിദാസ് ചിത്രം പോർ, ഗൗതം മേനോൻ ചിത്രം ജോഷ്വ എന്നിവയെ മലർത്തിയടിച്ചാണ് മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ തംരഗമാവുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]