
ഗീതാ ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന ദ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.
ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിനൊപ്പമുണ്ട്. ഗീതാ ഗോവിന്ദത്തിനായി ഗോപി സുന്ദർ ഒരുക്കിയ ഇങ്കേം ഇങ്കേം എന്ന ഗാനം കേരളത്തിലുൾപ്പെടെ തരംഗമായിരുന്നു. ഫാമിലി സ്റ്റാറിനുവേണ്ടി സിദ് ശ്രീറാം ആലപിച്ച ഗാനം ശ്രദ്ധയാകർഷിച്ചിരുന്നു.
2022-ൽ പുറത്തിറങ്ങിയ സർക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെ.യു. മോഹനനാണ് ഛായാഗ്രഹണം. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.