നടി, നിര്‍മാതാവ്, സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ കങ്കണ റണാവത്ത്, നിലവില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ബി.ജെ.പി. എം.പി.കൂടിയാണ്. പുതിയതായൊരു സംരംഭത്തിനുകൂടി തുടക്കമിട്ടിരിക്കുകയാണിപ്പോള്‍ കങ്കണ. ‘മൗണ്ടെയ്ന് സ്റ്റോറി’ എന്ന പേരില്‍ ഒരു കഫേ ആരംഭിച്ചെന്ന പ്രഖ്യാപനം നടത്തിയത് ബുധനാഴ്ചയാണ്. ഹിമാലയന്‍ താഴ്വരയിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
കഫെയുടെ ഫസ്റ്റ് ലുക്ക് ചിത്രം കങ്കണ സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മഞ്ഞണിഞ്ഞ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായിടത്തെ കഫേയ്ക്കകത്തേക്ക് കങ്കണ കടന്നുവരുന്നതാണ് വീഡിയോ. പരമ്പരാഗത ഹിമാചല്‍ വസ്ത്രമണിഞ്ഞെത്തിയ കങ്കണയെ, റിസപ്ഷനില്‍ സ്റ്റാഫുകള്‍ ചേര്‍ന്ന് സ്വീകരിക്കുന്നു. വിവിധ തരം ഫര്‍ണിച്ചറുകള്‍, അലങ്കാര വിളക്കുകള്‍, മനോഹരമായ പാചകസ്ഥലങ്ങള് തുടങ്ങി ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് കഫേയുടെ ഇന്റീരിയര്‍.
പണ്ട് അമ്മ വീട്ടില്‍ ഉണ്ടാക്കിത്തന്ന ഭക്ഷണവും കുട്ടിക്കാലത്തെ ആ ഓര്‍മകളുമാണ് ഈ കഫേ എന്ന ആശയത്തിനു പിന്നിലെന്ന് കങ്കണ വീഡിയോയ്ക്ക് വോയിസ് ഓവര്‍ നല്കുന്നു. അവിടെ വിതരണം ചെയ്യുന്ന ഭക്ഷണവിഭവങ്ങളും അവ കഴിച്ചുകൊണ്ടിരിക്കുന്ന ആളുകളും മനോഹരമായ ദൃശ്യാവിഷ്കാരമായി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാലന്റൈന്‍സ് ഡേയായ ഫെബ്രുവരി 14-നാണ് കഫേയുടെ ഉദ്ഘാടനം.
അതിനിടെ പത്തുവര്‍ഷം മുന്‍പുള്ള ഒര വീഡിയോ കൂടി കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. ലോകമെമ്പാടുമുള്ള യാത്രകളില്‍ താന്‍ കണ്ടെത്തിയതും ഇഷ്ടപ്പെട്ടതുമായ വിഭവങ്ങള്‍ വിളമ്പുന്ന ഒരു കഫേ തുറക്കാനുള്ള തന്റെ സ്വപ്നത്തെക്കുറിച്ചാണ് വീഡിയോയില്‍ കങ്കണ പറയുന്നത്. 2013-ല്‍ നടത്തിയ ന്യൂസ്18 ആക്ട്രസസ് റൗണ്ട്ടേബിള്‍ പരിപാടിയിലേതാണ് ദൃശ്യങ്ങള്‍.
കങ്കണ കഫേ തുടങ്ങാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയപ്പോള്‍ ആദ്യ അതിഥിയായി തന്നെ വിളിക്കണമെന്ന് ദീപിക പദുക്കോണ്‍ അന്ന് പ്രതികരിക്കുന്നത് വീഡിയോയിലുണ്ട്. ദീപികയായിരിക്കണം തന്റെ ആദ്യ ക്ലൈന്റെന്ന് ആവശ്യപ്പെട്ടുകൊണ്ട് കങ്കണ ഇത് റീപോസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റോറിയില്‍ ദീപികയെ ടാഗ് ചെയ്തിട്ടുണ്ട്. അതിനുശേഷം കങ്കണയും ദീപികയും തമ്മിലുള്ള ബന്ധം കാലക്രമേണ അകന്നകന്നുപോയി. എങ്കിലും ഇപ്പോൾ ദീപികയുടെ അന്നത്തെ വാക്ക് ഓർമിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]