ജി. ആർ ഇന്ദു ഗോപന്റെ തിരക്കഥയിൽ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത “പൊൻMAN ” മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തിന് പ്രശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നത്. മലയാളിയും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ ചിത്രം കാണാനുള്ള ആകാംക്ഷ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ച സ്റ്റോറിയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നത്. പൊൻമാൻ ഉടൻ കാണാൻ കഴിയുമെന്ന ആകാംക്ഷയിലാണെന്നും ബേസിലിന്റെ ചിത്രങ്ങൾ കാണാതിരിക്കാൻ കഴിയില്ലെന്നും സഞ്ജു സ്റ്റോറിയിൽ പങ്കുവെച്ചു.
To advertise here, Contact Us
മഞ്ജു വാര്യർ, മാല പാർവതി, ഡിജോ ജോസ് ആന്റണി, ജോഫിൻ ടി ചാക്കോ, ലിജോ ജോസ്, ശ്രീധരൻ പിള്ള, ജിയോ ബേബി, അരുൺ ഗോപി, തമർ കെ വി, ടിനു പാപ്പച്ചൻ, മഹേഷ് ഗോപാൽ, ടോവിനോ തോമസ്, പി സി വിഷ്ണുനാഥ്, ഹനീഫ് അദേനി, സൂര്യ കൃഷ്ണമൂർത്തി തുടങ്ങിയ കല, കായിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പല പ്രമുഖ വ്യക്തികളും സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ അറിയിച്ചു.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച പൊൻMAN എന്ന ചിത്രം ജി. ആർ ഇന്ദു ഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫിനെ കൂടാതെ സജിൻ ഗോപു, ലിജോ മോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പരമ്പോൾ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 2003 ന് ശേഷമുള്ള കാലഘട്ടത്തിൽ കൊല്ലം ജില്ലയുടെ തീരദേശത്ത് നടന്ന ഒരു വിവാഹവും അതുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെടുകയും ചെയ്ത അജേഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം സിനിമയായപ്പോൾ ഒരു റിയൽ ട്രൂ സ്റ്റോറി എന്ന നിലയിൽ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]