
2022-ൽ ആണ് കാന്താര: എ ലെജൻ്റ്”പുറത്തിറങ്ങിയത്. ഹോംബാലെ ഫിലിംസ് ഒരുക്കിയ ഈ സിനിമ ഇന്ത്യയൊട്ടാകെ വൻ ചലനമാണ് സൃഷ്ടിച്ചത്. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി കന്നഡയില്‍ നിന്നുമെത്തിയ കാന്താര, യാതൊരു പ്രചാരണവുമില്ലാതെ വന്നാണ് സിനിമാലോകത്തെ ആകെ ഞെട്ടിച്ചത്.
ലോകവ്യാപകമായി സിനിമാ പ്രേക്ഷകരുടെ പ്രശംസയും ഗംഭീര വിജയവും സ്വന്തമാക്കിയതോടെ ചിത്രത്തിന് തുടര്‍ച്ചയുണ്ടാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. തുടർന്ന് കാന്താരയുടെ പ്രീക്വലായി എത്തുന്ന കാന്താര: ചാപ്റ്റർ 1-ന്റെ പ്രഖ്യാപനവും ഉണ്ടായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുതിയൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യൻ സിനിമാലോകം ഇതുവരെ കാണാത്ത തരത്തിൽ, വിദഗ്ധരായ 500 ഫൈറ്റർമാർ ഒന്നിക്കുന്ന ഒരു യുദ്ധ രംഗം ചിത്രത്തിലുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ വിവരം. പ്രശസ്തരായ നിരവധി ആക്ഷൻ കൊറിയോഗ്രാഫർമാരാകും ഇതിന് നേതൃത്വം നൽകുകയെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുന്‍പുള്ള കഥയാണ് ചാപ്റ്റർ 1-ൽ പറയുന്നത്. കർണാടകയിലെ കഡംബന്മാരുടെ ഭരണകാലത്തിന്റെയും ചരിത്രസംഭവങ്ങളുടെയും ദൃശ്യാവിഷ്കാരമാണിത്. നടനും സംവിധായകനുമായ റിഷഭ് ഷെട്ടി തന്നെയാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രമാവുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]