തെന്നിന്ത്യൻ യങ് സൂപ്പർ സ്റ്റാർ വിജയ് ദേവരക്കൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലിഗർ അനന്യ പാണ്ഡെയുടെ ആദ്യ മുഖ്യധാരാ വാണിജ്യ ചിത്രമായിരുന്നു. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും അനന്യയുടെ നായികാ വേഷത്തിലുള്ള അരങ്ങേറ്റം ഏറെ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ ‘കോൾ മീ ബേ‘ സീരിസും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ലിഗർ ചിത്രത്തിൽ അഭിനയിക്കാൻ അനന്യ ആദ്യം താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും ‘കോൾ മീ ബേ‘ ചെയ്യുന്നതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നുവെന്നുമുള്ള നടനും അനന്യയുടെ പിതാവുമായ ചങ്കി പാണ്ഡെയുടെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നത്. ലിഗറിലെ വേഷം തനിക്ക് യോജിച്ചതല്ലെന്നും താൻ വളരെ ചെറുപ്പമാണെന്നത് ആ വേഷത്തിൽ നിന്ന് പിന്മാറാൻ താരത്തിനെ പ്രേരിപ്പിച്ചിരുന്നതായും ചങ്കി പാണ്ഡേ മാഷബിൾ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലിഗറിൽ അഭിനയിക്കുന്നതിനായി കരാറിൽ ഒപ്പിടുമ്പോൾ അനന്യക്ക് 23 വയസ്സായിരുന്നു. എന്നാൽ അനന്യക്ക് അത്രയും പ്രായം തോന്നിക്കില്ലായിരുന്നുവെന്നും ഒരു ചെറിയ കുട്ടിയുടെ മുഖമായിരുന്നുവെന്നും ചങ്കി പാണ്ഡെ പറഞ്ഞു. അതിനാൽ തന്നെ ലിഗർ ചെയ്യണമോയെന്ന കാര്യത്തിൽ താരം ആശങ്കയിലായിരുന്നു. ‘പപ്പാ, ഞാൻ ഇത് ചെയ്യാൻ വളരെ ചെറുപ്പമാണ്.’ ഈ സിനിമ ചെയ്യണമോ എന്ന് തന്നോട് ചോദിച്ചപ്പോൾ വാണിജ്യപരമായി ഒരു വലിയ സിനിമയായതിനാൽ താനാണ് ഈ സിനിമ ചെയ്യാൻ അനന്യയോട് പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആമസോൺ പ്രൈം വീഡിയോ സീരീസായ ‘കോൾ മീ ബേ‘ ചെയ്യുന്നതിൽ തനിക്ക് എതിർപ്പുകളുണ്ടായിരുന്നതിനാൽ കരിയറിൽ അനന്യക്ക് ഉപദേശം നൽകുന്നത് താൻ അവസാനിപ്പിച്ചെന്നും ചങ്കി കൂട്ടിച്ചേർത്തു. ‘പപ്പാ, ഞാൻ ബേ ചെയ്യണോ?’ എന്നവൾ ചോദിച്ചിരുന്നെങ്കിൽ ഞാൻ വേണ്ടെന്ന് പറയുമായിരുന്നു,” അദ്ദേഹം പറഞ്ഞു. അതിനുശേഷം ഒരിക്കലും അനന്യയുടെമേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല. ഒരുപക്ഷേ എനിക്ക് തെറ്റുപറ്റിയിരിക്കാം. ഞാൻ പഴയ സ്കൂളാണ്. എനിക്ക് മറ്റൊന്നും അറിയില്ല. അദ്ദേഹം കൂട്ടി ചേർത്തു. ‘കോൾ മീ ബേ‘ അനന്യയ്ക്ക് ഫിലിംഫെയർ അവാർഡ് നോമിനേഷൻ നേടിക്കൊടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]