
സിനിമയിൽ പൂർണ നഗ്നനായി അഭിനയിക്കാനും മടിയില്ലെന്ന് ബോളിവുഡ് താരം അക്ഷയ് ഒബ്റോയ്. ഹൃത്വിക് റോഷൻ നായകനായെത്തിയ ‘ഫെെറ്റർ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലായിരുന്നു നടൻ്റെ പ്രതികരണം. ഇന്ത്യൻ വംശജനായ ഈ അമേരിക്കൻ നടൻ ഫെെറ്റർ ഉൾപ്പടെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
‘ക്യാമറയ്ക്ക് മുന്നിൽ പൂർണ നഗ്നനായി അഭിനയിക്കാൻ എനിക്ക് സാധിക്കും. അതിലെനിക്ക് ഒരു പ്രശ്നവുമില്ല. ക്യാമറയ്ക്ക് മുന്നിൽ എന്തുചെയ്യാനും എനിക്ക് മടിക്കില്ല. തൊഴിൽ ഒരുപാട് കാര്യങ്ങൾ നമ്മളെ പഠിപ്പിക്കും. അങ്ങനെയാണ് എന്റെ കരിയർ മുന്നേറുന്നത്’, അക്ഷയ് ഒബ്റോയ് പറഞ്ഞു.
ഫെെറ്റർ എന്ന ചിത്രത്തിലെ അനുഭവം വളരെ മികച്ചതായിരുന്നുവെന്നും താരം വ്യക്തമാക്കി. കാശ്മീരിലേയും അസമിലേയും മനോഹരമായ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണമെന്നും മികച്ച അനുഭവമായിരുന്നുവെന്നും അക്ഷയ് ഒബ്റോയ് വെളിപ്പെടുത്തി. ചിത്രീകരണം അവസാനിച്ചപ്പോൾ താൻ നിരാശനായെന്നും താരം കൂട്ടിച്ചേർത്തു.
ഷാരൂഖ് ഖാൻ നായകനായ ‘പഠാന്’ ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്ററി’ൽ ഹൃത്വിക് റോഷൻ, ദീപിക പദുകോൺ, അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേർ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. സ്ക്വാഡ്രൺ ലീഡർ മിനാൽ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.
രമോൺ ചിബ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാൽ-ശേഖർ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. ഷാരൂഖ് ഖാന്റെ ‘പഠാന്റെ’യും ഛായാഗ്രാഹകൻ സത്ചിതായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]