കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. മിറാഷ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അടുത്തെത്തും തോറും മറയുന്ന മായക്കാഴ്ച എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്.
ആസിഫ് അലിയാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫും അപർണ ബാലമുരളിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മുകേഷ് ആര് മെഹ്ത, ജതിന് എം സേതി, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. അപര്‍ണ ആര് തരക്കാടിന്റെ കഥയ്ക്ക് ശ്രീനിവാസ് അബ്രോളും ജീത്തു ജോസഫും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഎസ് വിനായക് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]