2013-ൽ റിലീസ് ചെയ്യേണ്ടിയിരുന്ന മദഗജരാജ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന്റെ ആവേശത്തിലായിരുന്നു വിശാൽ ആരാധകർ. എന്നാൽ, സിനിമയുടെ പ്രൊമോഷന് പരിപാടി കഴിഞ്ഞതോടെ താരത്തിന്റെ ആരോഗ്യാവസ്ഥയുടെ കാര്യത്തിൽ ആശങ്കയാണ് ആരാധകർക്കിടയിലുണ്ടായത്. വിറയലോടെ മൈക്ക് പിടിച്ചുസംസാരിക്കുന്ന വിശാലിന്റെ വീഡിയോ ചർച്ചയായതോടെയാണ് ആരോഗ്യപ്രശ്നത്തിൽ ആശങ്കയറിയിച്ച് ആളുകൾ രംഗത്തെത്തിയത്.
എന്നാൽ, താരത്തിന് കടുത്ത വൈറൽ പനിയാണെന്നാണ് ഇപ്പോൾ ഡോക്ടർമാർ വ്യക്തമാക്കുന്നത്. വിശാൽ ചികിത്സയിലാണെന്നും അദ്ദേഹം വിശ്രമിക്കേണ്ടതുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്. സിനിമയെ കുറിച്ച് സംസാരിച്ച് തുടങ്ങിയെങ്കിലും മോശം ആരോഗ്യാവസ്ഥയെ തുടര്‍ന്ന് അത് പൂര്‍ത്തിയാക്കാന്‍ വിശാലിന് സാധിക്കാതെ വരുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.
തമിഴിലെ ഈ വര്‍ഷത്തെ പ്രധാന തിയേറ്റര്‍ റിലീസാണ് വിശാല്‍ നായകനായ മദഗജരാജ. 2013-ല്‍ തിയേറ്ററുകളിലെത്തേണ്ട ചിത്രമാണ് ഒരു വ്യാഴവട്ടത്തിനുശേഷം റിലീസിനൊരുങ്ങുന്നത്. സുന്ദര്‍ സി. സംവിധാനം ചെയ്ത ചിത്രം ഈ മാസം 12-ന് തിയേറ്ററുകളിലെത്തും. 2011-ല്‍ മദഗജരാജയുടെ ട്രെയിലറും ഒരു ഗാനവും പുറത്തുവന്നിരുന്നു. 2013-ല്‍ റിലീസ് ചെയ്യേണ്ടിയിരുന്നെങ്കിലും സാമ്പത്തിക പ്രശ്നംമൂലം റിലീസ് നീളുകയായിരുന്നു. ഇതിനിടെ വിശാലും സുന്ദര്‍.സിയും അവരുടേതായി നിരവധി ചിത്രങ്ങളും ചെയ്തു.
അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് നായികമാര്‍. സോനു സൂദ് വില്ലന്‍ വേഷത്തിലെത്തുന്നു. സതീഷ്, അന്തരിച്ച നടന്മാരായ മയില്‍സാമി, മനോബാല എന്നിവരും സുപ്രധാന വേഷങ്ങളിലുണ്ട്. വിജയ് ആന്റണിയാണ് സംഗീത സംവിധാനം. ചിത്രത്തിനായി വിശാല്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. റിച്ചാര്‍ഡ്.എം.നാഥന് ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍, എന്‍.ബി.ശ്രീകാന്ത് എന്നിവര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]