പ്രശസ്ത മലയാള സിനിമാ താരമായ ബിബിൻ പെരുമ്പിള്ളി ട്രാപ് ഷൂട്ടിങ്ങിൽ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി നാല്, അഞ്ച് തീയതികളിൽ ഡൽഹിയിൽ വെച്ച് നടന്ന 67-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലാണ് 12 ഗേജ് ഷോട്ട് ഗൺ വിഭാഗത്തിൽ മത്സരിച്ച് ബിബിൻ നേട്ടം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് ട്രാപ് ഷൂട്ടിങ്ങിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തിയാണ് ബിബിൻ.
125 ശ്രമങ്ങളിൽ 96 തവണ ലക്ഷ്യം കണ്ടാണ് 67-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ബിബിൻ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രാപ്പ് ഷൂട്ടിംഗ് പോലുള്ള കഠിനമായ കായിക വിനോദം ചുരുങ്ങിയ സമയം കൊണ്ട് പഠിക്കുക എന്ന വെല്ലുവിളി അതിജീവിച്ചാണ് ബിബിൻ ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.
സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടൽ, തീവണ്ടി, കുറുപ്പ്, വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ബിബിൻ അവതരിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]