
കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി കഠിനാധ്വാനം ചെയ്യുന്ന സിനിമാതാരങ്ങള്‍ നിരവധിയാണ്. ഇന്നത്തെ നടന്മാര് കാണിക്കുന്ന അത്തരം പ്രൊഫഷണലിസത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ടി.വി താരം രാം കപൂര്‍. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, വരുണ്‍ ധവാന്, അഭിഷേക് ബച്ചന് എന്നീ താരങ്ങളുടെ ജോലിയോടുള്ള സമീപനത്തെ അദ്ദേഹം പ്രശംസിച്ചു. മുമ്പ് ഒരു നടന് വേണ്ടി സ്വിറ്റ്സര്‍ലന്‍ഡില്‍ അണിയറപ്രവര്‍ത്തകര്‍ രണ്ടുദിവസം കാത്തുനിന്നസംഭവവും അദ്ദേഹം ഓര്‍ത്തെടുത്തു.
ഒരു യുട്യൂബ് ചാനലിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വരുണ്‍ ധവാന്, ആലിയ ഭട്ട്, അഭിഷേക് ബച്ചന് എന്നിവരെല്ലാവരും പ്രൊഫഷണലുകളാണ്. കാരണം അവര്‍ക്കറിയാം ആ വഴിയാണ് മുന്നോട്ടുപോകേണ്ടതെന്ന്. ആലിയ ഭട്ട് നിങ്ങളെ അത്ഭുതപ്പെടുത്തും. എല്ലാവരും ഷൂട്ടിങ് സെറ്റില്‍ ഒരുങ്ങിയാണ് വരുന്നത്. എന്താണ് വേണ്ടതെന്ന് ഡയറക്ടറോട് ചോദിക്കും. ഇങ്ങനെയാണ് ഇപ്പോഴത്തെ സിനിമാ മേഖല. ഇങ്ങനെയല്ലെങ്കില്‍ പുറത്തുപോകും.- രാം കപൂര്‍ പറഞ്ഞു.
ബോളിവുഡ് നടന് അക്ഷയ് കുമാറിനെയും രാം കപൂര്‍ പ്രശംസിച്ചു. ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, അക്ഷയ് കുമാര്‍ എന്നിവര്‍ മികച്ച പ്രൊഫഷണലുകളാണ്. ഞാന്‍ അക്ഷയ് കുമാറിനൊപ്പം ഒരു സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ ഒപ്പം പ്രവര്ത്തിച്ചരില് ഏറ്റവും മികച്ച പ്രൊഫഷണല്‍ അക്ഷയ് കുമാറാണെന്ന് രാം കപൂര്‍ പറഞ്ഞു.
സല്മാന് ഖാന് പാര്‍ട്ടിയിലും മറ്റും പങ്കെടുക്കുമെങ്കിലും സിനിമയ്ക്ക് വേണ്ടി തയ്യാറാകുമ്പോള്‍ അദ്ദേഹത്തിന് യാതൊരു വിട്ടുവീഴ്ചയുമില്ല. രാത്രി 12 മണി വരെ അദ്ദേഹം ഷൂട്ട് ചെയ്യും, ഒരു മണിക്ക് വീട്ടിലെത്തി പുലര്‍ച്ചെ 3 മണി വരെ വര്‍ക്കൗട്ട് ചെയ്യും. അവരെല്ലാവരും മികച്ച പ്രൊഫഷണലുകളാണ്.മുമ്പൊരിക്കല്‍ 80 പേരടങ്ങുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ സംഘം ഒരു നടനായി സെറ്റില്‍ രണ്ടുദിവസം കാത്തുനിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]