സംഗീതലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് എ.ആര് റഹ്മാന്. ശ്രോതാക്കള തളച്ചിടുന്ന മാന്ത്രികതയുടെ അദൃശ്യമായ ചരടുകള്‍ റഹ്മാന് സംഗീതത്തില്‍ ഉടനീളം കാണാം. അദ്ദേഹത്തിന്റെ ഓരോ സംഗീതത്തിനുമായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. എ.ആര് റഹ്മാന്റെ 57-ാം പിറന്നാളാണ് തിങ്കളാഴ്ച. ലോകമെമ്പാടുമുള്ള ആരാധകര്‍ അദ്ദേഹത്തിന് ആശംസ നേര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊറിയോഗ്രാഫറും നടനുമായ പ്രഭുദേവ വേറിട്ടരീതിയിലാണ് റഹ്മാന് ആശംസ നേര്‍ന്നത്.
തന്റെ കുട്ടികള്‍ എ.ആര് റഹ്മാന്റെ സംഗീതത്തിന് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് പ്രഭുദേവ ആശംസ നേര്‍ന്നത്. എക്സിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. എ.ആര് റഹ്മാന്റെ മുക്കാല മുക്കാബില എന്ന സംഗീതത്തിനാണ് കുട്ടികള്‍ ചുവടുവെച്ചത്.
കുട്ടികള്‍ പോലും റഹ്മാന്റെ സംഗീതത്തിന് ചുവടുവെക്കുന്നു. അദ്ദേഹത്തിന്റെ മാന്ത്രികത എല്ലായിപ്പോഴുമുണ്ടാകും. ഞങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. പിറന്നാള്‍ ആശംസകള്‍- പ്രഭുദേവ കുറിച്ചു.
റഹ്മാന്റെ മകനും ഇന്‍സ്റ്റഗ്രാമിലൂടെ ആശംസനേര്ന്നിട്ടുണ്ട്. നയിക്കാനും പ്രചോദിപ്പിക്കാനുമായി ജനിച്ചു. ഇതിഹാസത്തിന്, എന്റെ അച്ഛന് പിറന്നാള്‍ ആശംസകള്‍.- എ.ആര് അമീന് കുറിച്ചു.
പ്രഭുദേവയും റഹ്മാനും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിച്ചുപ്രവര്ത്തിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 25 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സംഗീതത്തിന്റെ ഭാഗമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]