കഴിഞ്ഞ വർഷം തമിഴിൽ നിന്നുമെത്തി കേരളത്തിലടക്കം വൻ വിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായ മഹാരാജ. നിതിലൻ സാമിനാഥനാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനംചെയ്തത്. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമായിരുന്നു മഹാരാജ. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രം ഈയിടെ ചൈനയിൽ മൊഴിമാറ്റി പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ചൈനയിലും ലഭിക്കുന്നത്.
ചൈനയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രം 100 കോടി ക്ലബിലേക്ക് കുതിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മഹാരാജ മാറിക്കഴിഞ്ഞു. ചൈനീസ് എംബസ്സിയിലെ ഒരു വക്താവ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 2018 ന് ശേഷം ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമാണ് മഹാരാജ. സിനിമ 91.55 കോടി രൂപ നേടിയെന്നും ചൈനീസ് എംബസ്സിയിലെ വക്താവ് ട്വിറ്ററില്‍ കുറിച്ചു.
ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന നേട്ടം മഹാരാജ നേരത്തേ സ്വന്തമാക്കിയിരുന്നു. ജൂണ്‍ 18 ന് നെറ്റ്ഫ്ളിക്സില്‍ എത്തിയ ചിത്രം തായ്വാനില് ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ചൈനയിലെയും തായ്വാനിലെയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചിത്രത്തെയും വിജയ് സേതുപതിയെയും അഭിനന്ദിക്കുന്ന പോസ്റ്റുകളും വന്നിരുന്നു.
ഇക്കഴിഞ്ഞ നവംബർ 29-നാണ് മഹാരാജയുടെ ചൈനീസ് മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്തത്. സിനിമയ്ക്ക് എത്രത്തോളം സ്വീകാര്യത ലഭിച്ചു എന്നതിന്റെ തെളിവായി അണിയറപ്രവർത്തകർ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. തിയേറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകർ പൊട്ടിക്കരയുന്നതാണ് വീഡിയോയിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]