എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ‘പൊറാട്ടുനാടക’ത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ‘ഫോട്ടോ വിത്ത് മണിക്കുട്ടി ചലഞ്ച്’ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടൻ സൈജു കുറുപ്പ്. പ്രധാന കഥാപാത്രമായ മണിക്കുട്ടിയുടെ രൂപത്തിൽ ഡിസൈൻ ചെയ്ത തിയേറ്റർ സ്റ്റാൻഡികൾക്കൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന മത്സരമാണ് ‘ഫോട്ടോ വിത്ത് മണിക്കുട്ടി. ഈ ചലഞ്ച് ഇത്തവണത്തെ ബേക്കൽ ഫെസ്റ്റിവലിൽ തരംഗമായിരുന്നു.
മണിക്കുട്ടിയുടെ രൂപത്തിൽ ഡിസൈൻ ചെയ്ത തിയേറ്റർ സ്റ്റാൻഡികൾ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ തിയേറ്ററുകളിലും എത്തിയിട്ടുണ്ട്. ഒറ്റയ്ക്കോ, കൂട്ടമായോ, കുടുംബമായോ തിയേറ്ററിലെ മണിക്കുട്ടിയുമായെടുക്കുന്ന ഫോട്ടോകൾ അവരവരുടെ സോഷ്യൽമീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുകയും, ഇൻസ്റ്റഗ്രാമിലെയും, ഫെയ്സ്ബുക്കിലെയും പൊറാട്ട് നാടകം മൂവി പേജുകളെയും എമിറേറ്റ്സ് പ്രൊഡക്ഷൻ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെയും ടാഗ് ചെയ്യുകയും വേണം. തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആകർഷകമായ സമ്മാനങ്ങൾ നൽകും.
‘പൊറാട്ട്നാടകം’സംവിധാനം ചെയ്യുന്നത് സിദ്ദീഖിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന നൗഷാദ് സാഫ്രോൺ ആണ്. രചന: സുനീഷ് വാരനാട്. സൈജു കുറുപ്പ്, രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, രാജേഷ് അഴീക്കോട്, ബാബു അന്നൂർ, ഐശ്വര്യ മിഥുൻ, ജിജിന രാധാകൃഷ്ണൻ, ചിത്ര ഷേണായി, ചിത്ര നായർ തുടങ്ങിയവരെ കൂടാതെ കാസർകോഡ്, കാഞ്ഞങ്ങാട് ഭാഗത്തെ ഒട്ടേറെ നാടക പ്രവർത്തകരുമാണ് ചിത്രത്തിലെ അഭിനേതാക്കൾ. പി.ആർ.ഒ -മഞ്ജു ഗോപിനാഥ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]