കൊച്ചി: 2023-ലെ കലാഭവൻ മണി മെമ്മോറിയൽ മാധ്യമ പുരസ്കാരം മാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ അനുശ്രീ മാധവന്. മാതൃഭൂമി ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച സിനിമാസംബന്ധമായ വിവിധ ലേഖനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
അന്തരിച്ച നടൻ കലാഭവൻ മണിയുടെ ഓർമയ്ക്കായി രൂപവത്കരിച്ച കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ മണിയുടെ 53-ാം ജന്മദിനമായ ജനുവരി ഒന്നിനാണ് പ്രഖ്യാപിച്ചത്.
‘നേര്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മോഹൻലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തു. ‘ക്വീൻ എലിസബ’ത്തിലെ പ്രകടനത്തിലൂടെ മീര ജാസ്മിന് മികച്ച നടിയായി. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ് മികച്ച ചിത്രം.
മികച്ച സഹനടൻ: ജഗദിഷ് ( തീപ്പൊരി ബെന്നി ), മികച്ച സഹനടി: മഞ്ജു പിള്ള (ഫാലിമി ), മികച്ച പുതുമുഖ നടൻ: നിഹാൽ അഹമ്മദ് ( അടിയന്തരാവസ്ഥ കാലത്തെ അനുരാഗം), മികച്ച പുതുമുഖ നടി: ദേവിക രമേശ് ( ചീന ട്രോഫി ), മികച്ച നവാഗത സംവിധായകൻ: നഹാസ് ഹിദായത്ത് (ആർ.ഡി.എക്സ്), പ്രത്യേക പുരസ്കാരം- സംവിധായകൻ : ടിനു പാപ്പച്ചൻ ( ചാവേർ ), നടൻ മനോജ് കെ. യു. ( പ്രണയ വിലാസം ), നടി അനശ്വര രാജൻ (നേര്), മികച്ച നിശ്ചല ഛായാഗ്രാഹകൻ- രാഹുൽ തങ്കച്ചൻ, മികച്ച ബാലപ്രതിഭ -വിനായക് രാകേഷ്. പുരസ്കാര ജേതാക്കളെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 നൽകി ആദരിക്കുമെന്നു കമ്മിറ്റി ചെയർമാൻ കെ.എസ് പ്രസാദും ജനറൽ സെക്രട്ടറി ഇസ്മായിൽ കൊട്ടാരപാട്ടും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]