തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് തമിഴ് സൂപ്പർതാരം അജിത് കുമാർ. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ, അജിത്തിന്റേതായി പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. അനുവാദമില്ലാതെ തന്റെ വീഡിയോയെടുത്ത ആരാധകനോട് അദ്ദേഹം അനിഷ്ടം പ്രകടിപ്പിച്ചതാണ് സംഭവം.
അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനെ എന്നും എതിർത്തിട്ടുള്ളയാളാണ് അജിത്. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അനുവാദമില്ലാതെ തന്റെ വീഡിയോ മൊബൈലിൽ പകർത്തിയ ആരാധകന്റെ ഫോൺ വാങ്ങി ആ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയായിരുന്നു അദ്ദേഹം. ദുബായിൽവെച്ചാണ് സംഭവം. ഭാര്യ ശാലിനിക്കും മക്കൾക്കുമൊപ്പം ദുബായിൽ അവധിയാഘോഷത്തിനാണ് താരമെത്തിയത്.
അതേസമയം, വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് താരം ചെയ്തതെന്നാണ് ഒരുവിഭാഗം ആളുകളുടെ പ്രതികരണം. എന്നാൽ കമന്റുകൾക്കൊപ്പം തന്നെ വിമർശനങ്ങളും അദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്.
ഇതാദ്യമായല്ല അജിത്ത് സമാനരീതിയിലുള്ള വിമർശനങ്ങൾ നേരിടുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, പോളിങ് ബൂത്തിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ അജിത്ത് പിടിച്ചെടുത്തിരുന്നു. കോവിഡ് സമയത്ത് മാസ്ക് ധരിക്കാതെ സെൽഫി എടുക്കാൻ വന്നതിനെ തുടർന്നായിരുന്നു ഇത്. ഇതിൽ അജിത്ത് പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
എച്ച്. വിനോദ് കുമാർ സംവിധാനം ചെയ്ത തുനിവാണ് അവസാനമായി പുറത്തിറങ്ങിയ അജിത് ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’യാണ് താരത്തിന്റെ പുതിയ സിനിമ.
Content Highlights: actor ajith kumar video viral, ajith kumar and family in dubai
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]