ചോദിച്ചാൽ സ്വന്തം മോതിരം വരെ ഊരിത്തരുന്ന സുഹൃത്താണ് മോഹൻലാലെന്ന് നടൻ സിദ്ദീഖ്. തങ്ങളുടെ കോംബിനേഷൻ ആളുകൾക്ക് ഒരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞു. ഒരു സിനിമ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാവണപ്രഭു തൊട്ട് തുടങ്ങിയതാണ് ഞങ്ങളുടെ കോംബോ. അതിനു മുൻപ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കില്‍ പോലും എല്ലാവരും ഇഷ്ടപ്പെടുന്ന കോംബിനേഷനാണ് അത്. പ്രത്യേകിച്ച് ഓപ്പോസിറ്റ് ആണെങ്കില്‍ പൊതുവേ ആളുകള്‍ക്ക് വലിയ സന്തോഷമാണ്. അത് റീലിൽ മാത്രമേ ഉളളൂ. ജീവിതത്തിൽ എല്ലാവർക്കും അറിയാം, അടുത്ത സുഹൃത്താണ്. മോതിരം വരെ ഊരിത്തരുന്ന ആളാണ്. അത് പ്രത്യേക സന്തോഷമാണ്.
പുതുവത്സരത്തില്‍ ലാല്‍ എനിക്ക് അയച്ച ഫോട്ടോയാണ് ഞാൻ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. അത് സിനിമയിലെ ഫോട്ടോ അല്ല. സെറ്റിൽ ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചു നിന്നപ്പോള്‍ അറിയാതെ എടുത്ത ഒരു കാന്‍ഡിഡ് ചിത്രമാണ്. ലാല്‍ എനിക്ക് അയച്ചു തന്നതാണ്. അതുകൊണ്ടാണ് ഞാന്‍ അത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അതിനും വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്. ഒരുപാട് സന്തോഷം‘, സിദ്ദിഖ് പറഞ്ഞു.
നേരത്തെ സിനിമ പ്രമോഷനിടെ മോഹൻലാൽ സിദ്ദിഖിന് മോതിരം ഊരി നൽകുന്ന വീഡിയോ ഏറെ വെെറലായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ എന്ന ചിത്രത്തിലാണ് മോഹൻലാലും സിദ്ദിഖും ഒടുവിലായി ഒരുമിച്ച് അഭിനയിച്ചത്. ചിത്രം മികച്ച പ്രേക്ഷ പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]