
തീയേറ്ററുകളില്‍ ഇടി മുഴക്കം തീര്‍ക്കാന്‍ ‘ സലാര്‍ ‘ ക്രിസ്മസ് റിലീസിന്.
സലാറിൽ പ്രഭാസും പൃഥ്വിരാജും
കെജിഎഫ്, കെജിഎഫ്-2 എന്നീ രണ്ട് പാന്‍ ഇന്ത്യന്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് സലാര്‍. പ്രഭാസ് നായകനാകുന്ന സലാറില്‍ പൃഥ്വിരാജ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്.
”സലാര്‍”ന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. തെന്നിന്ത്യന്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കര്‍ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പ് ചെറുതല്ല.
കൊടും ശത്രുകളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക. ആദ്യ ഭാഗമായ സലാര്‍ പാര്‍ട്ട് 1- സിസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷന്‍സും, മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ചിത്രം ഡിസംബര്‍ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.
Content Highlights: Salaar: Part 1 Ceasefire Prabhas prithviraj sukumaran release date December 22
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]