
ശിവകാര്ത്തികേയന്-സായിപല്ലവി ജോഡി പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അമരന്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ചെത്തിയിരിക്കുകയാണ് പ്രിയതാരം ജ്യോതിക.
ചിത്രത്തേയും സംവിധായകനേയും അഭിനേതാക്കളെയും അഭിനന്ദനമറിയിച്ചുകൊണ്ടുള്ള കുറിപ്പ് ജ്യോതിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ജയ്ഭീമിനു ശേഷം തമിഴ് ചലചിത്രമേഖല കണ്ട ക്ലാസിക് സിനിമയാണ് അമരനെന്ന് ജ്യോതിക കുറിച്ചു.
ഒരമൂല്യ രത്നമാണ് താങ്കള്‍ സൃഷ്ടിച്ചതെന്ന് സംവിധായകന് രാജ്കുമാര് പെരിസാമിയെ പ്രശംസിച്ച് ജ്യോതിക കുറിച്ചു. മേജര്‍ മുകുന്ദായി സിനിമയില്‍ ജീവിച്ചുകാണിക്കാനെടുത്ത പരിശ്രമവും കഠിനാധ്വാനവും ഊഹിക്കാനാകുമെന്ന് ശിവകാര്‍ത്തികേയനെ അഭിനന്ദിച്ച് ജ്യോതിക വ്യക്തമാക്കി. സായി പല്ലവിയെ പുകഴ്ത്തി ജ്യോതിക കുറിച്ചത് ഇങ്ങനെയാണ്, ‘എന്തൊരഭിനേതാവാണ് നിങ്ങള്‍. അവസാന പത്തുമിനിറ്റില്‍ എന്റെ ഹൃദയവും ശ്വാസവുമാണ് നിങ്ങളെടുത്ത്. നിങ്ങളെകുറിച്ചോര്ത്ത് അഭിമാനം തോന്നുന്നു’.
മേജര്‍ മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്കയുടെ ത്യാഗത്തെകുറിച്ചും ജ്യോതിക കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]