തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കുന്ന വാർത്ത വലിയ ആവേശത്തോടെയായിരുന്നു ആരാധകർ സ്വീകരിച്ചത്. സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
പതിനാറുവര്ഷത്തെ ഇടവേളയ്ക്കുശേഷമാണ് മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നത്. പതിനൊന്നുവര്‍ഷംമുന്‍പ് മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുവരും തുല്യപ്രധാന്യമുള്ള നായകരായി അവസാനമായി ഒന്നിച്ചത് 2008-ല്‍ ട്വന്റി-20 യിലാണ്. ശ്രീലങ്കയിലായിരിക്കും മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ഭാഗങ്ങൾ ചിത്രീകരിക്കുകയെന്ന് സൂചനുണ്ട്.
ബിഗ്ബജറ്റില്‍ മഹേഷ് നാരായണന് ഒരുക്കുന്ന ചിത്രത്തില്‍ ഒന്നില്‍ കൂടുതല്‍പേര്‍ നിര്മാണപങ്കാളികളായി എത്തുന്നുണ്ട്. പിന്നീട് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവുംവലിയ വാണിജ്യസിനിമകളിലൊന്നായ നരസിംഹത്തില്‍ നന്ദഗോപാല്‍ മാരാര്‍ എന്ന വക്കീല്‍വേഷത്തില്‍ മമ്മൂട്ടി എത്തി. ആ വക്കീല്‍വേഷം മലയാളസിനിമ കണ്ടതില്‍വെച്ച് ഏറ്റവും ഹിറ്റായ അതിഥിവേഷങ്ങളില്‍ ഒന്നായി മാറുകയുംചെയ്തു.
ഇരുവരും ഒരുമിച്ച് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിനായി ഒരുപാട് കാലമായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പിനാണ് മഹേഷ് നാരായണന് ചിത്രത്തിലൂടെ അവസാനമാകുന്നത്. ചിത്രത്തിന്റെ ആദ്യ അപ്ഡേറ്റ് മുതല്‍ ഓരോന്നും മലയാള സിനിമാചരിത്രത്തില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]