
അനുപമ എന്ന ടിവി ഷോയിലൂടെ ടെലിവിഷന്‍ ലോകത്ത് തരംഗം സൃഷ്ടിച്ച നടിയാണ് മദാല്‍സ ശര്‍മ. ഇപ്പോഴിതാ നടിയുടെ ഒരു അഭിമുഖം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ചാണ് നടി അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുന്നത്. ടെലിവിഷന്‍ രംഗത്ത് പുതുമുഖമായി എത്തിയപ്പോള്‍ ദുരനുഭവം നേരിട്ടെന്നാണ് നടി വെളിപ്പെടുത്തുന്നത്. ടെലിവിഷന്‍ അവതാരകനായ സിദ്ധാര്‍ഥ് കണ്ണനുമായി നടത്തിയ അഭിമുഖത്തിലാണ് നടി താന്‍ നേരിട്ട അനുഭവങ്ങള്‍ പറയുന്നത്.
ആരെങ്കിലും കാണാന്‍ വരുമ്പോള്‍, അത് പ്രമുഖ ഡയറക്ടറാവട്ടെ, ആദ്യ ചോദ്യം ഈ വൈകുന്നേരം എന്താണ് പരിപാടിയെന്നാണ്. ഡിന്നറിന് കാണാം എന്നാണ്. ഒന്നുകില്‍ ഡിന്നറിന് വിളിക്കും, അല്ലെങ്കില്‍ പരസ്പരം പരിചയപ്പെടാം എന്ന് പറയും. ഇത്തരം കാര്യങ്ങള്‍ ശരിയായി മുന്നോട്ടുപോകില്ല- നടി പറയുന്നു.
ഒരു പുതുമുഖമെന്ന നിലയില്‍ കടന്നുവരുമ്പോള്‍ ദുരനുഭവം നേരിട്ടെന്നും നടി വെളിപ്പെടുത്തുന്നു. ഈ മേഖലയിലേക്ക് കടന്നുവരുമ്പോഴുള്ള തന്റെ ആഗ്രഹങ്ങളെ ഒരാള്‍ മുതലെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. അതേസമയം പേരുകള്‍ പുറത്തുവിടാന്‍ നടി തയ്യാറായിട്ടില്ല. എന്നാല്‍ ഇയാള്‍ ഒരു പ്രമുഖ വ്യക്തിത്വമാണെന്ന് നടി പറയുന്നു.
അതേസമയം തന്റെ വ്യക്തി ജീവിത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും മാതാവ് സ്വാധീനിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. എന്റെ ജീവിതത്തില്‍ അമ്മയ്ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ഏതൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കണം എന്നതിലടക്കം.. അതിനാല്‍ ആരെയൊക്കെ കാണണം എന്നതിലുള്‍പ്പെടെ ഞാന്‍ സെലക്ടീവ് ആകാറുണ്ടെന്നും നടി വ്യക്തമാക്കുന്നു.
നല്ല രീതിയിലാണ് മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. ഞാന്‍ ഇന്ന് അവരെയാണ് പ്രതിനിധീകരിക്കുന്നത്. എന്നെ എങ്ങനെയാണോ ആളുകള്‍ കാണുന്നത് അത് അവര്‍ എന്റെ മാതാപിതാക്കളെ കാണുന്നത് പോലെ തന്നെയാണ്. – മദാല്‍സ ശര്‍മ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]