
തനു വെഡ്സ് മനുവിന്റെ മൂന്നാം ഭാഗത്തില്‍ കങ്കണ റണൗട്ട് മൂന്ന് വേഷങ്ങള്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ നടിയുടെ അഭിനയജീവിതത്തിലെ ആദ്യത്തെ ട്രിപ്പിള്‍ റോള്‍ ആയിരിക്കും ഇത്. തനു വെഡ്സ് മനുവിന്റെ രണ്ടാം ഭാഗമായ തനു വെഡ്സ് മനു റിട്ടേണ്‍സില്‍ ഡബിള്‍ റോളിലായിരുന്നു താരം എത്തിയത്.
ആനന്ദ് എല്‍. റായി സംവിധാനം ചെയ്ത് മാധവന് നായകവേഷത്തിലെത്തിയ തനു വെഡ്സ് മനുവും അതിന്റെ രണ്ടാം ഭാഗവും വന്‍ഹിറ്റായിരുന്നു. ചിത്രത്തിന്റെ മൂന്നാം പതിപ്പിന്റെ കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് വിവരം. 2025 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. നിലവില്‍ ധനുഷും കൃതി സനോനും മുഖ്യവേഷത്തിലെത്തുന്ന തേരേ ഇഷ്ക് മേം എന്ന ചിത്രത്തിന്റെ ജോലിയിലാണ് ആനന്ദ് റോയി. ഇത് പൂര്‍ത്തിയാകുന്നതോടെ തനു വെഡ്സ് മനു 3-ലേക്ക് കടക്കും.
ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്നുള്ള എം.പിയായ കങ്കണയുടെ ഈയടുത്ത് ഇറങ്ങിയ ചിത്രങ്ങളൊക്കെയും ബോക്സ് ഓഫീസില്‍
തകര്‍ന്നിരുന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ സിമ്രാന്, മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സി, ജഡ്ജ്മെന്റല് ബേ ക്യാ, പംഗ, തലൈവി, ധാക്കട് തുടങ്ങിയ സിനിമകള്‍ പരാജയപ്പെടുകയായിരുന്നു. കങ്കണ, മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തുന്ന എമര്‍ജന്‍സി ആണ് ഇനി റിലീസ് ആകാനുള്ള ചിത്രം. താരം തന്നെയാണ് സംവിധാനം. എമര്‍ജന്‍സിയുടെ കോ പ്രൊഡ്യൂസറും കങ്കണയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]