
പഴയ എസ്.എഫ്. ഐ കാരനാണ് താനെന്ന് പറഞ്ഞ് സുരേഷ് ഗോപി.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോടനുബന്ധിച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ പഴയ എസ്.എഫ്.
ഐക്കാരനാണ്, അത് വിജയന് സാറിനും കൊടിയേരി സഖാവിനും ഇ.കെ നായനാര്‍ക്കും അറിയാം. ഗോവിന്ദന് സാറിന് അറിയുമോ എന്നറിയില്ല.
എന്റെ സഖാവ് ഇ.കെ.നായനാരാണ്’- സുരേഷ് ഗോപി പറഞ്ഞു. സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചും സുരേഷ് ഗോപി പ്രതികരിച്ചു.
ഏറ്റെടുക്കുന്നതില്‍ ഒരു തടസ്സവുമില്ല. മൂന്ന് മാസം കൂടുമ്പോള്‍ ഒരു മീറ്റിങ്ങുണ്ട്.
അതിന് രണ്ട് ദിവസം കൂടുമ്പോള്‍ അജണ്ട തയ്യാറാക്കണം.ശമ്പളമില്ലാത്ത ജോലിയാണ്.
എനിക്ക് എന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാം. എന്റെ സ്വാതന്ത്ര്യം പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിക്കും.
കാര്യ കര്‍ത്താവ് മാത്രമാണ് ഞാന്‍. അതിന്റെ അഡ്മിനിസ്റ്ററേഷന് എന്റെ ബാധ്യതയില്ല- സുരേഷ് ഗോപി പറഞ്ഞു.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും ഭരണസമിതി ചെയര്‍മാനായും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സിലൂടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.
Content Highlights: BJP leader Suresh gopi, karuvannur bank scam, satyajit ray film and television institute
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Add Comment
View Comments ()
Get daily updates from Mathrubhumi.com
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]