
നടൻ ഫഹദ് ഫാസിലിനേക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് നടൻ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണി. ഫഹദിന്റെയും നസ്രിയയുടേയും വിവാഹത്തിന് പോയപ്പോഴെടുത്ത ചിത്രവും ആർതർ പങ്കുവെച്ചിട്ടുണ്ട്. ആ ചടങ്ങിന് പോയപ്പോഴാണ് സംവിധായകൻ ഫാസിലിനെ ആദ്യമായി കാണുന്നതെന്ന് ആർതർ പറഞ്ഞു.
പണ്ടൊരു വ്യാഴാഴ്ച എടുത്ത ചിത്രം എന്നുപറഞ്ഞുകൊണ്ടാണ് ആർതർ ആന്റണിയുടെ കുറിപ്പ് തുടങ്ങുന്നത്. ‘‘ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും വിവാഹത്തിൽ പപ്പയും ഞാനും പങ്കെടുത്തപ്പോൾ എടുത്തതാണ്. അവിടെ വച്ചാണ് ഞാൻ ഫാസിൽ സാറിനെ ആദ്യമായി കാണുന്നത്. പൂവിനു പുതിയ പൂന്തെന്നൽ ചിത്രീകരിക്കുമ്പോൾ ഫഹദിന് എന്റെ പ്രായമായിരുന്നുവെന്ന് പപ്പ പറഞ്ഞിട്ടുണ്ട്’’. –ആർതർ ആന്റണി കുറിച്ചു.
പിതാവ് ബാബു ആന്റണിക്കൊപ്പമാണ് ഫഹദ്- നസ്രിയ വിവാഹത്തിന് ആർതർ എത്തിയത്. വധൂവരന്മാർക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രമാണ് കുറിപ്പിനൊപ്പം ആർതർ പോസ്റ്റ് ചെയ്തത്. ഫാസിൽ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലെ വില്ലനായിരുന്നു ബാബു ആന്റണി.
ബാബു ആന്റണിയെപ്പോലെ തന്നെ മാർഷ്യൽ ആർട്സ് താരമാണ് മകൻ ആർതർ ആന്റണിയും. ആഷിഖ് അബു സംവിധാനം ചെയ്ത ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിൽ ആർതർ ചെറുവേഷത്തിലെത്തിയിരുന്നു. ഈ ചിത്രത്തിലെ നായകന്മാരിലൊരാളായിരുന്നു ബാബു ആന്റണി. ബാബു ആന്റണി, ഗുസ്തി താരവും അമേരിക്കൻ ചലച്ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാൾസ് ടെയ്ലർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലാണ് ആർതർ ഈയിടെ വേഷമിട്ടത്.
Content Highlights: arthur antony about fahadh faasil, babu antony’s son arthur facebook post


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]