മമ്മൂട്ടി കമ്പനിയുടെ ബിഗ് ബജറ്റ് ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞ് ഇന്ത്യയൊട്ടാകെ പോലീസ് സംഘം നടത്തുന്ന അന്വേഷണം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നുറപ്പാണ്. കണ്ണൂർ സ്ക്വാഡിലെ എ.എസ്.ഐ. ജോർജ് ആയാണ് മമ്മൂട്ടി എത്തുന്നത്.
മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ.
കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്. വിജയരാഘവൻ അവതരിപ്പിക്കുന്ന ചിത്രത്തിലെ കണ്ണൂർ എസ്പി കാസർകോട് എസ്പിയുടെ അധികാരപരിധിയിൽ ഉൾപെടുന്നുണ്ടെങ്കിലും ടീമിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടുന്ന ഒരു കേസിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തമെന്ന് അടുത്തിടെ നടന്ന പ്രൊമോഷണൽ അഭിമുഖങ്ങളിൽ മമ്മൂട്ടി പറഞ്ഞിരുന്നു. റോബി വർഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി.ആർ.ഒ – പ്രതീഷ് ശേഖർ.
Content Highlights: mammootty in kannur squad releasing on thursday
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]