ന്യൂഡൽഹി: മാർക്ക് ആന്റണി എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കൈക്കൂലി കൊടുത്തു എന്ന നടൻ വിശാലിന്റെ ആരോപണം സിനിമാലോകത്തെ ഒന്നാകെ പിടിച്ചുകുലുക്കിയിരുന്നു. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമകൾ സെൻസർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെന്തെല്ലാമാണെന്ന പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്ര സെൻസർ ബോർഡ്.
വിശാൽ ഉന്നയിച്ച കൈക്കൂലി ആരോപണത്തിനുള്ള മറുപടിയെന്നോണം പുറത്തിറക്കിയ പ്രസ്താവനയിലാണ് സി.ബി.എഫ്.സി. പുതിയ മാർഗനിർദേശങ്ങളേക്കുറിച്ചും പറയുന്നത്. കൈക്കൂലി സംഭവത്തിന് പിന്നിൽ ബോർഡ് അംഗങ്ങളല്ലെന്നും അനധികൃത മൂന്നാം കക്ഷി ഇടനിലക്കാരാണെന്നുമാണ് അവർ പറയുന്നത്. അതേസമയം വിശാൽ നൽകിയ പരാതിയിൽ നടപടിയായി സിനിമാ സെൻസർഷിപ്പിന് അപേക്ഷിക്കുന്ന നടപടികളെല്ലാം ഡിജിറ്റലാക്കിയിട്ടുണ്ടെന്നും ഇത് അഴിമതിക്ക് വഴിയൊരുക്കില്ലെന്നുമാണ് സെൻസർ ബോർഡ് പറയുന്നത്.
പ്രശ്നത്തേക്കുറിച്ച് കൂടുതൽ ആഴത്തിൽ അന്വേഷിക്കുന്നുണ്ട്. ഉത്തരവാദികൾ ആരെന്ന് കണ്ടെത്തി കർശന നടപടി സ്വീകരിക്കും. സെൻസർഷിപ്പിന് സിനിമകൾ നൽകുന്ന നടപടി ഡിജിറ്റലാക്കിയിട്ടുണ്ട്. ഇ-സിനിപ്രമാണിലൂടെയുള്ള കൃത്യമായ ഡിജിറ്റലൈസ്ഡ് പ്രക്രിയ കർശനമായി പിന്തുടരുന്നുവെന്ന് എല്ലാ ചലച്ചിത്ര നിർമ്മാതാക്കളും നിർമ്മാതാക്കളും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ മൂന്നാമതൊരു ഇടനിലക്കാരനെയോ ഗ്രൂപ്പിനെയോ അനുവദിക്കരുത്. സിനിമയുടെ സർട്ടിഫിക്കേഷനായുള്ള അപേക്ഷ നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി നടത്തണം. അവസാന നിമിഷം തിരക്കുകൂട്ടിയുള്ള നടപടികൾക്ക് മുതിരരുതെന്നും പ്രസ്താവനയിലുണ്ട്.
12,000-18,000 ഇടയിൽ സിനിമകൾക്കാണ് പ്രതിവർഷം സിബിഎഫ്സി സർട്ടിഫിക്കറ്റ് നൽകുന്നത്. അതിൽ അവയുടെ പ്രദർശനങ്ങൾ കാണാനുള്ള മനുഷ്യ സമയവും ഉൾപ്പെടുന്നു. തങ്ങളുടെ സിനിമകൾ നിശ്ചയിച്ച തീയതിയിൽത്തന്നെ റിലീസ് ചെയ്യണമെന്ന നിർമാതാക്കളുടെ ആവശ്യത്തെ ആത്മാർത്ഥതയോടെ അംഗീകരിക്കുകയും കൃത്യസമയത്ത് പ്രദർശനാനുമതി നൽകുകയും ചെയ്യാറുണ്ട്. ഷെഡ്യൂളുകൾ മനസ്സിൽ വെച്ചുകൊണ്ട്, സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്ക് ആവശ്യമായ നിശ്ചിത സമയം നിർമ്മാതാക്കൾ ഉചിതമായി ആസൂത്രണം ചെയ്യണമെന്ന് ആവശ്യപ്പെട്ട ബോർഡ് ഈ പ്രക്രിയകളിലൂടെ ഏതെങ്കിലും തരത്തിലുള്ള മൂന്നാം കക്ഷികളുടെ ഇടപെടൽ തടയാമെന്നും ചൂണ്ടിക്കാട്ടുന്നു.
സി.ബി.എഫ്.സി. പുറപ്പെടുവിച്ച പ്രധാന മാർഗനിർദേശങ്ങൾ ചുരുക്കത്തിൽ
1. സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നിശ്ചിതസമയത്ത് ഓൺലൈനായി മാത്രം സമർപ്പിക്കണം. 2. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സ്കാൻ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ പങ്കിടും. സെൻസർ ബോർഡ് ആവശ്യപ്പെട്ടാൽ സർട്ടിഫിക്കറ്റിന്റെ ഫിസിക്കൽ കോപ്പി അയയ്ക്കേണ്ടതാണ്. 3. എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ സിനിമാ പാക്കേജിന്റെ (ഉള്ളടക്കം) പരിശോധനയ്ക്കായി ഇ-ഡെലിവറി നടത്താം. ഇത് സമർപ്പിക്കുന്ന ഉള്ളടക്കത്തിന്റെ സുരക്ഷ കൂട്ടുകയും അപേക്ഷകന്റെ ഓൺലൈൻ ഉള്ളടക്ക സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സാധിക്കും. പുതിയ സംവിധാനം നടപ്പാക്കുന്നതുവരെ റീജിയണൽ ഓഫീസുകളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഉള്ളടക്കം സീൽ ചെയ്ത് സിസിടി നിരീക്ഷണത്തിൽ വെയ്ക്കുന്ന രീതി തുടരും. 4. പരാതിപരിഹാരവുമായി ബന്ധപ്പെട്ട് [email protected] എന്ന മെയിൽ ഐ.ഡി രൂപീകരിച്ചിട്ടുണ്ട്. ഇത് ഉടൻ പ്രവർത്തനക്ഷമമാകും. ഏതെങ്കിലും മൂന്നാം കക്ഷി തങ്ങൾ സെൻസർ ബോർഡിന്റെ പ്രതിനിധിയാണെന്ന് അവകാശമുന്നയിക്കുകയോ സിബിഎഫ്സിയിലേക്ക് ആക്സസ് ഉണ്ടെന്ന് അവകാശപ്പെടുകയോ ചെയ്താൽ, തുകയോ തുകയോ ആവശ്യപ്പെടുകയോ അല്ലെങ്കിൽ നിശ്ചിത നടപടിക്രമം അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്താൽ, അവർക്കെതിരെ ഉടൻ തന്നെ പരാതി മേൽപ്പറഞ്ഞ സെല്ലിൽ അറിയിക്കണം. |
എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു വിശാലിന്റെ അഴിമതി ആരോപണം. മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ 6.5 ലക്ഷം രൂപ കൈക്കൂലി നൽകേണ്ടി വന്നുവെന്നായിരുന്നു വിശാൽ വെളിപ്പെടുത്തിയത്. താൻ നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ലെന്നും സത്യം പുറത്തുവരാൻ നൽകിയ വിലയാണ് ആറുലക്ഷമെന്നും വിശാൽ പറഞ്ഞു. സിനിമയിൽ മാത്രമല്ല താൻ അഴിമതിക്കെതിരെ പോരാടുന്നതെന്നും നടൻ വ്യക്തമാക്കി. ബോളിവുഡിന്റെ കാര്യം തനിക്കറിയില്ലെന്നും തെന്നിന്ത്യൻ സിനിമയിൽ ഇങ്ങനെയൊന്നില്ലെന്നും വിശാൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടായിരുന്നു വിശാൽ വീഡിയോ പങ്കുവെച്ചിരുന്നത്. ഇതിനെത്തുടർന്ന് കേന്ദ്ര സർക്കാർ സ്വീകരിച്ച അന്വേഷണത്തെ വിശാൽ സ്വാഗതം ചെയ്തിരുന്നു.
Content Highlights: actor vishal’s allegations aginst cbfc censor board implements digitised process
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ