എന്‍. ടി. രാമ റാവു ജൂനിയറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ‘ദേവര’യുടെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ ‘ദാവൂദി’ എന്ന ഗാനം സെപ്റ്റംബര്‍ 4ന് റിലീസ് ചെയ്യും. നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ആദ്യഗാനമായ ‘ഫിയര്‍ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോള്‍ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയകളില്‍ ലഭിച്ചത്.
ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുക. ആദ്യഭാഗം തെലു?ഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബര്‍ 27 മുതല്‍ തിയറ്ററുകളിലെത്തും. യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് നന്ദമുരി കല്യാണ്‍ റാം.
‘ഭൈര’ എന്ന വില്ലന്‍ കഥാപാത്രമായ് സൈഫ് അലി ഖാന് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം ബോളീവുഡ് താരം ജാന്‍വി കപൂറാണ് അവതരിപ്പിക്കുന്നത്. ജാന്‍വി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: രത്നവേലു ഐ എസ് സി, ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]