
ചെന്നൈ: മലയാള സിനിമയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ താരം രാധിക ശരത്കുമാർ. കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. ഈ ദൃശ്യങ്ങൾ ലൊക്കേഷനിലിരുന്ന് പുരുഷന്മാർ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നും നടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു നടിയുടെ പ്രതികരണം.
‘ലൊക്കേഷനിൽ കുറച്ച് പുരുഷന്മാരിരുന്ന് മൊബെെലിൽ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനിൽ ഒളിക്യാമറ വെച്ച് പകർത്തിയ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവർ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താൽ അത് കിട്ടും. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന് ഞാൻ ഉപയോഗിച്ചില്ല. ഞാൻ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’, രാധിക പറഞ്ഞു.
അതേസമയം ഏത് ചിത്രത്തിൻ്റെ ലൊക്കേഷനിലാണ് സംഭവമെന്ന് നടി പരസ്യമാക്കിയില്ല. മറ്റ് ഇൻഡസ്ട്രികളിലും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടെന്നും നടി കൂട്ടിച്ചേർത്തു. പവി കെയർടേക്കർ, ഇട്ടിമാണി, രാമലീല, ഗാംബിനോസ് എന്നീ ചിത്രങ്ങളിലാണ് നടി സമീപകാലത്ത് മലയാളത്തിൽ അഭിനയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]