വിശാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മാര്‍ക്ക് ആന്റണി’യുടെ ട്രെയ്ലര് ശ്രദ്ധനേടുന്നു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന മാര്‍ക്ക് ആന്റണി ഒരു ടൈം ട്രാവല്‍ കോമഡി ചിത്രമാണ്. എസ്.ജെ. സൂര്യയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏതാനും മണിക്കൂറുകള്‍കൊണ്ട് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയ ട്രെയ്ലറില് മണ്മറഞ്ഞ നടി സില്‍ക്ക് സ്മിതയെ പുനരവതരിപ്പിച്ചത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണിതെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ സില്‍ക്ക് സ്മിതയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരില്‍ ശ്രദ്ധനേടിയ വിഷ്ണു പ്രിയാ ഗാന്ധിയാണ് സിനിമയില്‍ സില്‍ക്ക് സ്മിതയെ അവതരിപ്പിക്കുന്നത്. വിഷ്ണു പ്രിയ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
സെപ്തംബര്‍ 15 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുനില്‍, റിതു വര്‍മ, അഭിനയ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]