
അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയിൽ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് നടി ശ്വേതാ മേനോൻ. 2021 മുതൽ 2024 ‘അമ്മ’യെ സേവിക്കാൻ അവസരം ലഭിച്ചതിലും മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. കഴിഞ്ഞ 25 വർഷമായി മികച്ച സംഭാവനകൾ നൽകി അമ്മയെ ഒരു മഹത്തായ സംഘടനയാക്കി
മാറ്റിയതിൽ ഇടവേള ബാബുവിന് വലിയ പങ്കുണ്ടെന്നും ശ്വേത പറയുന്നു.
ഇൻസ്റ്റാഗ്രാമിലെഴുതിയ ചെറു കുറിപ്പിലാണ് അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ വിവരവും സംഘടനയിലെ പ്രവർത്തനാനുഭവങ്ങളും ശ്വേതാ മേനോൻ വിവരിച്ചത്. 2021 മുതൽ 2024 വരെയുള്ള വർഷങ്ങൾ നിരവധി ഉയർച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള അവിശ്വസനീയമായ യാത്രയായിരുന്നു. ഇടവേള ബാബു കാരണം ‘അമ്മ’ ഇപ്പോൾ ചലച്ചിത്രമേഖലയിലെ സഹപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കൂടുതൽ അർഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നുവെന്നും ശ്വേത കുറിച്ചു.
‘‘എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾക്കും അമ്മയിലെ എല്ലാ അംഗങ്ങൾക്കും, നിങ്ങളുടെ പിന്തുണയ്ക്കും വിശ്വാസത്തിനും ഹൃദയം നിറഞ്ഞ നന്ദി. നമ്മൾ ഒരുമിച്ച് വലിയ കാര്യങ്ങൾ ചെയ്യുകയും നമ്മുടെ ലക്ഷ്യത്തിൽ എത്തിച്ചേരുമെന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. പുതിയ കമ്മിറ്റിക്ക് കീഴിൽ അമ്മ കൂടുതൽ കരുതയായി മുന്നേറുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്.’’ ശ്വേതാ മേനോൻ കൂട്ടിച്ചേർക്കുന്നു.
മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു ശ്വേതാ മേനോൻ. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോൾ നടൻമാരായ ബാബുരാജ്, ജയൻ ചേർത്തല എന്നിവരാണ് വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]