
നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. വർഷങ്ങൾക്ക് മുമ്പ് ഇന്റർ കോളജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സമയത്ത് മത്സര വിജയിക്ക് ട്രോഫി സമ്മാനിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു. തൻ്റെ കെെയിൽ നിന്നും സമ്മാനം വാങ്ങിയ വിദ്യാർഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.
‘പണ്ട് പണ്ടൊരിക്കൽ ബാലചന്ദ്രമേനോൻ ആയ ഞാൻ ഒരു ഇന്റർ കോളജിയേറ്റ് നാടക മത്സരത്തിൽ മുഖ്യാതിഥി ആയി പങ്കെടുത്തു പോലും. തീർന്നില്ലാ, ആ മത്സരത്തിലെ വിജയിക്ക് ഒന്നാം സ്ഥാനക്കാരനുള്ള ട്രോഫി സമ്മാനിച്ചു പോലും. അമ്മയാണേ സത്യം ഈ നിമിഷങ്ങൾ ഒന്നും ഞാൻ ഇപ്പോൾ ഓർമിക്കുന്നില്ല. എന്റെ കയ്യിൽ നിന്നു സമ്മാനം വാങ്ങുന്ന വിദ്യാർഥി ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനാണ് പോലും. അതേ, സിനിമയിൽ തന്നെ. ഒന്നു മാത്രം നിങ്ങൾക്കൊപ്പം പങ്കിടാൻ സന്തോഷമുണ്ട്. ഇപ്പോൾ ‘ഇതിയാൻ’ സംസാരവിഷയമാണെന്ന്. പിടി കിട്ടിയോ ? ഇല്ലെങ്കിൽ ഉത്തരം നാളെ ഇവിടെ, ഇതേ നേരം പ്രതീക്ഷിക്കുക,’ ബാലചന്ദ്രമേനോൻ കുറിച്ചു.
ബാലചന്ദ്ര മേനോന്റെ പോസ്റ്റിന് താഴെ നിരവധിയാളുകൾ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്. ‘ആടുജീവിതം’ എന്ന സിനിയുടെ അമരക്കാരനായ ബ്ലെസിയാണ് ആ താരം എന്നാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്. ‘താങ്കളുടെ കയ്യൊപ്പ് പതിഞ്ഞതൊന്നും ഒരിക്കലും മോശമായിട്ടില്ല‘ എന്ന കമന്റുകളും വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]