
വിമാനയാത്രയ്ക്കിടെ നടൻ പൃഥ്വിരാജിനെ കണ്ട സന്തോഷം പങ്കുവെച്ച് നടി അഹാന കൃഷ്ണ. അതിരാവിലെയുള്ള വിമാനയാത്രകൾ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതായി മാറിയെന്ന് അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും വിമാനത്തിൽവെച്ച് കണ്ട സൂര്യോദയത്തിന്റെ വീഡിയോയും നടി പങ്കുവെച്ചു.
“സാധാരണ അതിരാവിലെയുള്ള വിമാനയാത്രകൾ എനിക്ക് ഇഷ്ടമല്ല, പക്ഷേ ഇന്നത്തെ വിമാനയാത്രയെപ്പറ്റി ഞാൻ അങ്ങനെ പറയില്ല. കാരണം എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടുകാര്യങ്ങൾ ഇന്നത്തെ യാത്രയിൽ സംഭവിച്ചു. ഒന്ന് എനിക്ക് ഏറെ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരനെ കാണാൻ കഴിഞ്ഞു എന്നുള്ളതും മറ്റൊന്ന് മേഘങ്ങൾക്ക് മുകളിൽ നിന്നുള്ള മനോഹരമായ സൂര്യോദയം കാണാൻ കഴിഞ്ഞു എന്നുള്ളതുമാണ്.” യാത്രയേക്കുറിച്ച് അഹാന എഴുതിയത് ഇങ്ങനെ.
കഴിഞ്ഞദിവസം ഇതേ ലുക്കിലുള്ള ഒരു ചിത്രം പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. സംവിധാനം ചെയ്ത സിനിമ പൂര്‍ത്തിയാക്കി കൈമാറിയെന്നും ഇനി നടനെന്ന നിലയില്‍ പുതിയ ഭാവമാണെന്നും പൃഥ്വി ചിത്രത്തിന് അടിക്കുറിപ്പായി കുറിച്ചു. മറ്റൊരു ഭാഷയില്‍ സംഭാഷണം പറയേണ്ടതിനെ കുറിച്ചുള്ള പരിഭ്രമവും പൃഥ്വി പങ്കുവെച്ചു. ഈ ചിത്രത്തിന് വന്ന പ്രതികരണങ്ങളൊന്നിന് മല്ലികാ സുകുമാരൻ നൽകിയ മറുപടി പൃഥ്വിരാജ് രാജമൗലി ചിത്രത്തിലേക്കാണ് പോകുന്നതെന്നായിരുന്നു.
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ പൃഥ്വിരാജുമുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വില്ലന്‍ വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുക എന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. എമ്പുരാൻ, വിലായത്ത് ബുദ്ധ എന്നിവയാണ് പൃഥ്വിരാജിന്റേതായി അണിയറപ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന ചിത്രങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]