
ബെംഗളൂരു: ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിൽനിന്ന് സർക്കാരിൽ നിന്നുമുള്ള പിന്തുണ വർധിച്ചത് മലയാളം ചലച്ചിത്ര വ്യവസായത്തിന് ഗുണം ചെയ്യുമെന്ന് മലയാളി സംവിധായകൻ ഗണേഷ് രാജ് പറഞ്ഞു. മലയാള സിനിമാ വ്യവസായത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ച ഗണേഷ് രാജ് പ്രാദേശിക ഭാഷാ സിനിമകളുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ നാലാം ദിനത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് രാജ് സംവിധാനം ചെയ്ത ‘പൂക്കാലം’ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചലച്ചിത്രോത്സവത്തിന്റെ അവസാന ദിവസവും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
തിങ്കളാഴ്ച മലയാള ചിത്രം തടവ് വീണ്ടും പ്രദർശിപ്പിച്ചു. ഇംഗ്ലീഷ് ചിത്രം ഗേൾ, ഫ്രഞ്ച് ചിത്രം ദ ഡ്രീമർ, പോർച്ചുഗീസ് ചിത്രം ടോൾ, സ്പാനിഷ് ചിത്രം റാഡിക്കൽ, നേപ്പാളി ചിത്രം ദ റെഡ് സ്യൂട്കേസ് തുടങ്ങിയവയും കൈയടി നേടി. ചൊവ്വാഴ്ച ഹീബ്രു ചിത്രം ദ മങ്കി ഹൗസ്, ഫ്രഞ്ച് ചിത്രം യാന്നിക്, ഇറ്റാലിയൻ ചിത്രം കിഡ്നാപ്പ്ഡ്, ഇംഗ്ലീഷ് സിനിമ ദി ഓൾഡ് ഓക്ക് തുടങ്ങിയവ പ്രദർശിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]