
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി’ന്റെ ചിത്രീകരണം പൂർത്തിയായി. ജനുവരി 31-നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഫൈനൽസ്, രണ്ട് എന്നീ സിനിമകളുടെ നിർമ്മാതാവ് പ്രജീവ് സത്യവ്രതനും പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾ സംവിധാനം ചെയ്ത ഷെബി ചൗഘട്ടും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’.
പ്രമുഖ സംവിധായകൻ ഷാജി കൈലാസിന്റെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അബു സലിം അവതരിപ്പിക്കുന്നു. സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ഇനിയ, ശ്രീജിത്ത് രവി, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, ഇനിയ, വൈഷ്ണവ്, സോണിയ മൽഹാർ, സാബു ഗുണ്ടുകാട്, സുന്ദർ, അഷറഫ് പാലയ്ക്കൽ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
സംവിധായകന്റെ കഥയ്ക്ക് വി.ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. രജീഷ് രാമനാണ് ഛായാഗ്രഹണം. എഡിറ്റിങ് സുജിത് സഹദേവൻ. ബി കെ ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം നൽകുന്നു. വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ഹരി കാട്ടാക്കട, പ്രൊജക്റ്റ് ഡിസൈനർ – മുരുകൻ എസ്,
പി.ആർ.ഒ- വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]