
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്ത് നടൻ ഇന്ദ്രജിത്ത്. സിനിമയുടെ ചിത്രീകരണം ന്യൂയോർക്കിൽ പുരോഗമിക്കുകയാണ്. അമേരിക്കയിൽ നിന്നുള്ള ചിത്രവും ഇന്ദ്രജിത്ത് പങ്കുവെച്ചിട്ടുണ്ട്.
‘ബ്രോ ബോണ്ടിങ് ഇൻ ന്യൂയോർക്ക്’ എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിക്കൊപ്പമുള്ള ചിത്രം സഹോദരൻ ഇന്ദ്രജിത്ത് പങ്കുവെച്ചിരിക്കുന്നത്. എമ്പുരാൻ, എൽ2ഇ എന്നീ ഹാഷ്ടാഗുകളും ക്യാപ്ഷന്‍ ഒപ്പമുണ്ട്. ദിവസങ്ങൾക്ക് മുൻപ് ജതിൻ രാംദാസ് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ടൊവിനോയും ചിത്രത്തിൽ ജോയിൻ ചെയ്തിരുന്നു.
ചിത്രത്തിൻ്റെ മൂന്നാം ഷെഡ്യൂൾ ആണ് അമേരിക്കയിൽ പുരോഗമിക്കുന്നത്. മോഹൻലാൽ ജനുവരി അവസാനത്തോടെ ലൊക്കേഷനില്‍ ജോയിൻ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
മോഹന്‍ലാല്‍ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് മുതൽ ആരാധകര്‍ ഏറെ ആവേശത്തിലാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. ബോക്സ്ഓഫീസില്‍ വന്‍വിജയമായ ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാര്, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്.
ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിര്‍മാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ‘എമ്പുരാന്’. മുരളി ഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]