ജഗതി ശ്രീകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍. ജഗതിയുടെ പിറന്നാള്‍ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലാണ് ശ്രീലക്ഷ്മി കുറിപ്പ് പങ്കുവെച്ചത്
‘2011 വരെയും ഈ വികാരത്തിന്റെ ആഴം ഞാനറിഞ്ഞിരുന്നില്ല. എന്നാലിപ്പിപ്പോള് ആ വേദനയുടെ കനം ഓരോദിവസവും ഞാനറിയുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി, കഴിഞ്ഞ 14 വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെ.’
‘ഐ മിസ് യൂ പപ്പ. എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗമാണ് നിങ്ങളോടൊപ്പം. അന്നും ഇന്നും എന്നും നിങ്ങളാണ് ഏറ്റവും മികച്ചത്. നമ്മള് വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഐ ലവ് യൂ’, ശ്രീലക്ഷ്മി കുറിച്ചു.
നടിയും നര്‍ത്തകിയും ആര്‍ജെയുമായ ശ്രീലക്ഷ്മി കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. 2019-ല്‍ പൈലറ്റായ ജിജിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും അര്ഹാമെന്നും ഇഷയെന്നും രണ്ട് മക്കളുമുണ്ട്.
73-ാം പിറന്നാളാഘോഷിക്കുകയാണ് മലയാളത്തിൻ്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ. അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് ഏറെക്കാലമായി വിട്ടുനിൽക്കുകയാണ് ജഗതി. 2022-ൽ സിബിഐ 5- ദി ബ്രെയ്ന്‍ എന്ന ചിത്രത്തില്‍ ജഗതി മുഖം കാണിച്ചിരുന്നെങ്കിലും മുഴുനീള വേഷങ്ങൾ ചെയ്തിരുന്നില്ല. എന്നാൽ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഒരു ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിട്ടുണ്ട്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലെ പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]