
ഡിസംബര്‍ 1 ന് റിലീസ് ചെയ്ത ഡാന്‍സ് പാര്‍ട്ടി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന് മുഖ്യകഥാപാത്രമായ അനിക്കുട്ടനെ അവതരിപ്പിക്കുന്ന ചിത്രം തീയേറ്ററില്‍ വന്‍ പൊട്ടിച്ചിരിയാണ് ഉയര്‍ത്തുന്നത്. മുഴുനീള താമാശ ചിത്രം എന്ന ഘടകം തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. വിഷ്ണുവിനെ കൂടാതെ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച ബോബന്, ശ്രീനാഥ് ഭാസിയുടെ ബോബി, സാജു നവോദയ അവതരിപ്പിക്കുന്ന സുകു, ഫുക്രുവിന്റെ സജീവന്, പ്രയാഗ മാര്‍ട്ടിന്റെ റോഷ്നി എന്നീ കഥാപാത്രങ്ങളുടെ പ്രകടനത്തിനും തീയേറ്ററില്‍ വലിയ ചിരി ലഭിക്കുന്നുണ്ട്. അതില്‍ തന്നെ ഷൈന്‍ ടോമിന്റെ ഭരതനാട്യം രംഗത്തെ പ്രേക്ഷകര്‍ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്.
ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സോഹന്‍ സീനുലാല്‍ എഴുതി സംവിധാനം ചെയ്ത ചിത്രം യുവാക്കളേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്. ആദ്യ ദിനം തന്നെ മികച്ച കളക്ഷന്‍ കേരളത്തില്‍ നിന്നും ചിത്രത്തിന് ലഭിച്ചു. 145 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു ഡാന്‍സ് മത്സരത്തിന്റേയോ ട്രൂപ്പുകളുടെയോ കഥയല്ല ഡാന്‍സ് പാര്‍ട്ടി. എന്നാല്‍ എല്ലാ കഥാപാത്രങ്ങളും ഡാന്‍സുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നവരാണ്. കൊച്ചിയിലെ തനത് പ്രാദേശിക നൃത്തരൂപമായ കൈകൊട്ടിക്കളിക്കും ചിത്രത്തില്‍ ഏറെ പ്രാധാന്യം നല്കിയിരിക്കുന്നു.
അമേരിക്കന്‍ ഷോയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്ന ഒരു ഡാന്‍സ് ട്രൂപ്പും അതിലേക്ക് പ്രവേശനം നേടാനായി ആഗ്രഹിക്കുന്ന അനിക്കുട്ടനും അതിനായി അവനെ സഹായിക്കുന്ന കൂട്ടുകാരും ഒക്കെയായിട്ടാണ് സിനിമ തുടങ്ങുന്നത്. എന്നാല്‍ പിന്നീട് കൂട്ടുകാരന് ബോബിക്ക് വേണ്ടി അനിക്കുട്ടന് ഏറ്റെടുക്കുന്ന ഒരു വിഷയം ആ നാട്ടിലെ വലിയ പ്രശ്നമായി മാറുന്നിടത്താണ് കഥ വഴിമാറുന്നത്. ജൂഡ് ആന്റണി, ലെന, ശ്രദ്ധ ഗോകുല്‍, പ്രീതി രാജേന്ദ്രന്, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി,സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണന് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിനു കുര്യന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വി സാജനാണ്. ആര്‍ട്ട് – സതീഷ് കൊല്ലം, മേക്കപ്പ് – റോണക്സ് സേവ്യര്‍, കോസ്റ്റും – അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍ – ഡാന്‍ ജോസ് , പ്രൊഡക്ഷന്‍ കണ്ട്രോളര് – സുനില്‍ ജോസ്, മധു തമ്മനം, കോ ഡയറക്ടര്‍ – പ്രകാശ് കെ മധു, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ -ഷഫീക്ക് കെ. കുഞ്ഞുമോന്, ഫിനാന്‍സ് കണ്ട്രോളര്- മാത്യു ജെയിംസ്, ഡിസൈന്‍സ് – കോളിന്‍സ് ലിയോഫില്‍, പി.ആര് സ്ട്രാറ്റജി & മാര്‍ക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി മീഡിയ എല്‍എല്‍പി, പിആര്‍ & മാര്‍ക്കറ്റിം?ഗ്- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പി.ആര്. ഒ- എ. എസ്. ദിനേശ്, വാഴൂര്‍ ജോസ്. സെന്‍ട്രല്‍ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]