
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്ലിൻ. സംവിധായകൻ ഖാലിദ് റഹ്മാന്റെ സിനിമയിൽ അഭിനയിക്കാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു എന്ന് തുറന്നുപറയുകയാണ് യുവതാരം. സില്ലി മോങ്ക്സ് മോളിവുഡിന് നല്കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.
‘ഖാലിദ് റഹ്മാനൊപ്പമുള്ള എക്സ്പീരിയൻസ് വളരെ വലുതായിരുന്നു. ‘തണ്ണീർമത്തൻ ദിനങ്ങൾ’ കഴിഞ്ഞ ശേഷം ഞാൻ അങ്ങോട്ട് അദ്ദേഹത്തിന് മെസേജിട്ടിരുന്നു. ഏതെങ്കിലും സിനിമയിൽ ചാൻസ് തരണമെന്ന് പറഞ്ഞിരുന്നു. ചെറിയ റോളെങ്കിലും ലഭിക്കണമെന്ന പ്രതീക്ഷയിലായിരുന്നു മെസേജയച്ചത്.
അദ്ദേഹത്തിന്റെ സിനിമയിൽ പ്രധാനപ്പെട്ട വേഷം ചെയ്യാനാകുന്നത് വലിയ ഭാഗ്യമാണ്. അതിൽ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോഴും വളരെ ക്ലോസായി നിൽക്കുന്ന ആളാണ്. ഇനിയും അത് അങ്ങിനെ നിൽക്കണമെന്നാണ് ആഗ്രഹം’, നസ്ലിൻ പറഞ്ഞു.
ബ്ലോക്ബസ്റ്റർ ചിത്രം ‘തല്ലുമാല’ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]