
ബോളീവുഡ് താരം ഷാരൂഖ് ഖാനെ കാണാനാകുമെന്ന പ്രതീക്ഷയില്‍ താരത്തിന്റെ വീടിന് പുറത്ത് 95 ദിവസമായി കാത്തിരുന്ന ആരാധകന് ഒടുവില്‍ സ്വപ്ന സാഫല്യം. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ആരാധകനെ ചേര്‍ത്ത് നിര്‍ത്തി കിങ് ഖാന്. സ്വന്തം നാട്ടില്‍ കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തുന്ന ആരാധകന് ഷോപ്പ് അടച്ചാണ് ഷാരൂഖ് ഖാനെ കാണാന്‍ എത്തിയത്. പക്ഷെ ഏകാണ്ട് മൂന്ന് മാസത്തളോം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇദ്ദേഹത്തിന് ഷാരൂഖിനെ കാണാനായത്.
ഝാര്‍ഖണ്ഡ് സ്വദേശിയായ അബിര ധര് ആണ് ആരാധന കൊണ്ട് സാക്ഷാല്‍ ഷാരൂഖിനെ പോലും അത്ഭുതപ്പെടുത്തിയത്. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിന് പുറത്തായിരുന്നു ഈ ദിവസങ്ങളില്‍ ഇദ്ദേഹമുണ്ടായിരുന്നത്. കാറിലായിരുന്നു ഉറക്കം. 95 ദിവസമായി മന്നത്തിന് സമീപത്തുള്ള ഈ ആരാധകനെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത ചെയ്തിരുന്നു. എത്ര ദിവസമെടുത്താലും താരത്തെ കാണാതെ മടങ്ങില്ലെന്നായിരുന്നു ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
ഇത്ര ദിവസം തന്റെ കമ്പ്യൂട്ടര്‍ സെന്റര്‍ അടച്ചിട്ടതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും എന്നാല്‍ അതൊന്നും തന്റെ ആഗ്രഹത്തെ തടയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യയും അമ്മയും തന്റെ ഈ തീരുമാനത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അബിര ധറിനെ ഷാരൂഖ് ചേര്‍ത്ത് നിര്‍ത്തുന്ന ഫോട്ടോ ഫാന്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത്.
സുരക്ഷാ കാരണങ്ങളാല്‍ ഇത്തവണ ഷാരൂഖിന്റെ ജന്മദിനത്തില് ആരാധകര്‍ക്ക് മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിന് പുറത്ത് ഒത്തുകൂടാന്‍ കഴിഞ്ഞിരുന്നില്ല. പതിവ് പോലെ ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ഷാരൂഖ് മന്നത്തിന്റെ ബാല്‍ക്കണിയില്‍ എത്തിയതുമില്ല. അതേസമയം കുറച്ച് ആരാധകര്‍ക്കൊപ്പം മീറ്റ് ആന്‍ഡ് ഗ്രീറ്റ് എന്ന പരിപാടി നടത്തിയായിരുന്നു ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]