
പ്രശസ്ത സംവിധായിക മേഘ്ന ഗുൽസാറിന്റെ അടുത്ത ചിത്രത്തിൽ നടൻ പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിച്ചേക്കുമെന്ന് റിപ്പോർട്ട്. ദായ്ര എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാനവേഷത്തിലാണ് പൃഥ്വിരാജ് എത്തുകയെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
ചിത്രത്തിൽ അഭിനയിക്കാനായി ആയുഷ്മാൻ ഖുറാന, സിദ്ധാർഥ് മൽഹോത്ര എന്നിവരെയാണ് ആദ്യം സമീപിച്ചത്. എന്നാൽ അവർക്ക് മറ്റു ഷെഡ്യൂളുകളുള്ളതിനാൽ ചിത്രത്തിൽ നിന്ന് ഒഴിവാകുകയായിരുന്നുവെന്നും തുടർന്നാണ് പൃഥ്വിരാജിനെ സമീപിച്ചതെന്നുമാണ് റിപ്പോർട്ട്. അഭിനയിക്കാൻ നടൻ താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന.
കരീന കപൂർ, സംവിധായിക മേഘ്ന എന്നിവർക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ആദ്യ ചിത്രമായിരിക്കുമിത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിൽ പോലീസുകാരനായാണ് പൃഥ്വിരാജ് വേഷമിടുന്നത്. വിക്കി കൗശൽ പ്രധാനവേഷത്തിൽ അഭിനയിച്ച സാം ബഹദൂർ ആണ് മേഘ്നയുടെ അവസാനചിത്രം. രൺബീർ കപൂറിന്റെ അനിമലുമായി തിയേറ്ററിൽ മത്സരിച്ച ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
അതേസമയം ഗുരുവായൂരമ്പലനടയിലിന് ശേഷം സംവിധായകൻ വിപിൻ ദാസിനൊപ്പം മറ്റൊരു ചിത്രം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ്. പിറന്നാൾ ദിനത്തിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനമെത്തിയത്. ‘സന്തോഷ് ട്രോഫി’ എന്നാണ് ചിത്രത്തിന്റെ പേര്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2025-ൽ റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]