സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന പുഞ്ചരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നു. കൊച്ചിയിലെ റോയല്‍ ട്രൈബ്യൂട്ട് സ്യൂട്ടിലായിരുന്നു ചടങ്ങ്. ബെന്ഹര് ഫിലിംസ് എന്ന പുതിയ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമാണ് ചിത്രം നിര്‍മിക്കുന്നത്. ബിജു ആന്റണിയുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്റെ ആദ്യ സംരംഭമാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര.
പാപ്പച്ചന് ഒളിവിലാണ് എന്ന ചിത്രത്തിനു ശേഷം സിന്റോ സണ്ണി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മുന്‍നിരയിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബന്ധുമിത്രാദികള്‍ എന്നിവരുടെ നിറസാന്നിദ്ധ്യത്തിലായി രുന്നു ചടങ്ങുകള്‍ അരങ്ങേറിയത്.
ബന്‍ഹര്‍ ഫിലിംസ് എന്ന സ്ഥാപനത്തിന്റെ ലോഞ്ചിംഗ് സെഞ്ച്വറി കൊച്ചുമോന് നിര്‍വ്വഹിച്ചു. ലിസ്റ്റിന് സ്റ്റീഫന്‍, ആല്വിന് ആന്റണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ.യു.മനോജ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് സിനിമയുടെ ആരംഭം കുറിച്ചത്. സാബു ഒപ്സ് ക്യൂറസ്വിച്ചോണ് കര്‍മ്മവും ആദ്യകാല ചലച്ചിത്ര പ്രവര്‍ത്തകനായ ജോസ് കൊടിയന്‍ ഫസ്റ്റ് ക്ലാപ്പും നല്കി.
ഏറെ കൗതുകകരകരമായ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. നഗരജീവിതത്തിന്റെ തിരക്കില്‍ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ടടപ്പെട്ട് പോകുന്ന ഒരു സംഘം മനുഷ്യരുടെ ഇടയിലേക്ക് തികച്ചും അപ്രതീക്ഷിതമായിട്ടാണ് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നയാള്‍ കടന്നു വരുന്നത്.
ഇട്ടിക്കോര പിന്നീട്അവിടുത്തെ മനുഷ്യരുമായി ഏറെ ആത്മബന്ധത്തിലായി. അതിലൂടഉണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞനര്മ്മമുഹൂര്ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. നവംബര്‍ ആറിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയാകും.
മനുഷ്യന്റെ മനസ്സില്‍ നന്മയുടെ വെളിച്ചം പകരുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം കൂടിയായിരിക്കുമിത്. ഇട്ടിക്കോരയെന്ന കേന്ദ്ര കഥപാത്രത്തെ കെ.യു.മനോജ് അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ കെ.യു.മനോജ് മെയിന്‍ സ്ട്രീം സിനിമയുടെ മുന്‍നിരയിലേക്കു കടന്നു വരികയാണ്. ഹന്നാ റെജി കോശിയാണു നായിക. രജനീകാന്ത് ചിത്രമായ വേട്ടയാനില്‍ മുഖ്യ വേഷമണിഞ്ഞ തന്മയ സോള്‍ ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജാഫര്‍ ഇടുക്കി, ജയിംസ് എല്യ, വിനീത് തട്ടില്‍, പ്രമോദ് വെളിയനാട്, സജിന്‍ ചെറുകയില്‍ കലാഭവന്‍ റഹ്മാന്, ശ്രീധന്യ, ആര്‍ട്ടിസ്റ്റ് കുട്ടപ്പന്, മനോഹരിയമ്മ. പൗളി വത്സന്. ഷിനു ശ്യാമളന്, ജസ്നിയാ.കെ.ജയദീഷ്, തുഷാരാ, അരുണ്‍ സോള്‍, പ്രിയാ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിജു ആന്റെണിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.
സംഗീതം ശങ്കര്‍ ശര്‍മ്മ. ഛായാഗ്രഹണം റോജോ തോമസ്. എഡിറ്റിംഗ് അരുണ്‍. ആര്.എസ്.കലാസംവിധാനം സൂരജ് കുറവിലങ്ങാട്.മേക്കപ്പ് കിരണ്‍ രാജ്. കോസ്റ്റ്യും ഡിസൈന്‍ സുജിത് മട്ടന്നൂര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഷാബില്‍ അസീസ്. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ സച്ചി ഉണ്ണികൃഷ്ണന്. ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര് മജുരാമന്. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ് പ്രശാന്ത് കോടനാട്. പ്രൊഡക്ഷന്‍ കണ്ട്രോളര് സഫി ആയൂര്‍. പിആര്‍ഒ വാഴൂര്‍ ജോസ്. ഫോട്ടോ അജിഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]