
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു പ്രത്യേക അന്വേഷണസംഘത്തിനുമുന്നില്‍ ഹാജരായി. ആലുവ സ്വദേശിനിയുടെ പരാതിയിലെടുത്ത കേസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. രണ്ടാംവട്ടമാണ് കേസില്‍ ഇടവേള ബാബുവിനെ ചോദ്യംചെയ്യുന്നത്.
നേരത്തെ, സംഘത്തിന് മുമ്പില്‍ ഹാജരായപ്പോള്‍ ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. വൈദ്യപരിശോധനയും നടത്തിയിരുന്നു. കേസില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ തേടുന്നതിനാണ് പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്യുന്നത്. വെറുതേവന്നതാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ഇടവേള ബാബു പ്രതികരിച്ചത്.
ഇടവേള ബാബുവിന്റെ കലൂരിലെ ഫ്ളാറ്റില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ നല്കിയ അപേക്ഷയുമായി ബന്ധപ്പെട്ട് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നും നടി പരാതിയില്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]