
കഴിഞ്ഞ കുറച്ചുകാലമായി ഐ.പി.എല്‍. ഓരോ സീസണ് ആരംഭിക്കുമ്പോഴും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹമുയരാറുണ്ട്. പതിവുപോലെ ഇത്തവണയും ധോണിയുടെ അവസാന സീസണ് ആയേക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിനിടെ വിരമിക്കലുമായി ബന്ധപ്പെട്ട് ധോണിയെ സ്വയം താരതമ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്. ഇരുവരേയും ബന്ധപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകൂടിയായ ഷാരൂഖ് ഖാന് പറഞ്ഞവാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
2024-ലെ ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ് (ഐ.ഐ.എഫ്.എ)യുടെ വേദിയില്‍ അബുദാബിയില്‍ കരണ്‍ ജോഹറുമായുള്ള സംഭാഷണത്തിലാണ് ഷാരൂഖ് ഖാന്റെ വാക്കുകള്‍. സച്ചിന് തെന്‍ഡുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, സുനില്‍ ഛേത്രി എന്നിവരെ പരാമര്‍ശിച്ച്, ലെജന്‍ഡുകള്‍ക്ക് എപ്പോഴാണ് വിരമിക്കേണ്ടതെന്ന് അറിയാമെന്ന് ഷാരൂഖ് ഖാന് പറഞ്ഞു.
ഇതിന് മറുപടിയായി കരണിന്റെ അടുത്ത ചോദ്യമെത്തി- എന്തുകൊണ്ടാണ് നിങ്ങള്‍ വിരമിക്കാത്തത്? ഷാരൂഖിന്റെ മറുപടി ഇങ്ങനെ- ഞാന്‍ വ്യത്യസ്തനായൊരു ലെജന്‍ഡാണ്. ധോണിയും ഞാനും ഒരുപോലെയാണ്. നോ പറഞ്ഞാലും പത്ത് ഐ.പി.എല്ലുകള്‍ ഞങ്ങള്‍ കളിക്കും.
ഇതിനോട് പ്രതികരിച്ച വിക്കി കൗശലിന്റെ വാക്കുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വിരമിക്കല്‍ ഇതിഹാസങ്ങള്ക്കുള്ളതാണ്. എന്നാല്‍, രാജക്കന്മാര് എക്കാലവും നിലനില്‍ക്കുമെന്നായിരുന്നു വിക്കിയുടെ വാക്കുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]