മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തന്റെ പുതിയ ചിത്രം ‘കണ്ണൂര്‍ സ്ക്വാഡി’ന്റെ പ്രചരണത്തിനായി ദുബായിലായിരുന്നു മമ്മൂട്ടി. പരിപാടികള്‍ക്ക് ശേഷം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് താരം. വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന നടന് വ്യത്യസ്തമായ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹെയര്‍ സ്റ്റൈലിലാണ് കാര്യമായ മാറ്റം. ദുബായ് യാത്രയില്‍ മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തും ഉണ്ടായിരുന്നു.
മമ്മൂട്ടിയുടെ ഈ പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഈ മേക്കോവറെന്നാണ് സൂചന. ചിത്രത്തില്‍ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുന് മാനുവല്‍ ആണ് തിരക്കഥ.
അതേ സമയം കണ്ണൂര്‍ സ്ക്വാഡ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ്.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞ് ഇന്ത്യയൊട്ടാകെ പോലീസ് സംഘം നടത്തുന്ന അന്വേഷണമാണ് കണ്ണൂര്‍ സ്ക്വാഡിന്റെ പ്രമേയം. കണ്ണൂര്‍ സ്ക്വാഡിലെ എ.എസ്.ഐ. ജോര്‍ജ് ആയാണ് മമ്മൂട്ടി എത്തുന്നത്. മുന്‍ കണ്ണൂര്‍ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ഒറിജിനല്‍ സ്ക്വാഡില്‍ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും ചിത്രത്തില്‍ നാല് പോലീസ് ഓഫീസര്‍മാരെ മാത്രം കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്.
Content Highlights: mammootty new look, viral video, kannur squad promotion
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]