
‘കണ്ണൂര്‍ സ്ക്വാഡ്’ എന്ന സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. തങ്ങള്‍ക്ക് ഏറെ വിശ്വാസമുണ്ടായിരുന്ന ചിത്രമാണ് ഇതെന്നും മുഴുവന്‍ ടീമിന്റെയും ആത്മാര്‍ഥ പരിശ്രമം പിന്നിലുണ്ടായിരുന്നെന്നും മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എ.എസ്.ഐ ജോര്‍ജ് മാര്ട്ടിന് എന്ന നായക കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ വാക്കുകള്‍.
‘കണ്ണൂര്‍ സ്ക്വാഡി’നെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ എല്ലവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം’- മമ്മൂട്ടി കുറിച്ചു.
കാസര്‍കോട് നടക്കുന്ന ഒരു കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ തേടി എ.എസ്.ഐ ജോര്‍ജ്, ജയന്, ജോസ്, മുഹമ്മദ് ഷാഫി എന്നിവര്‍ നടത്തുന്ന ഇന്ത്യന്‍ യാത്രയാണ് ചിത്രത്തിന്റെ ആകെത്തുക. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. സുഷിന് ശ്യാമാണ് സംഗീതമൊരുക്കിയത്.
കേരളത്തില്‍ 165 കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസ്. മികച്ച പ്രതികരണങ്ങള്‍ വന്നതോടെ കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയും ഷോകളുടെ എണ്ണം കൂട്ടുകയും ചെയ്തു. റോണി ഡേവിഡ്, ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, കിഷോര്‍, വിജയരാഘവന് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Kannur Squad, Mammootty film, Review, Actor is thanking audience and critics


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]